KERALAM
കിഴക്കൻ കാറ്റിന്റെ ശക്തി കുറഞ്ഞു : ചൂട് കൂടും

തിരുവനന്തപുരം: കിഴക്കൻ കാറ്റിന്റെ ശക്തി കുറഞ്ഞതോടെ സംസ്ഥാനത്ത് താപനില വീണ്ടും ഉയരും. വടക്കൻ കേരളത്തിലാണ് പകൽ ചൂട് കൂടാൻ സാദ്ധ്യത. കോഴിക്കോടാണ് ഇന്നലെ ഉയർന്ന താപനില രേഖപ്പെടുത്തിയത് (36 ഡിഗ്രി). കിഴക്കൻ കാറ്റ് സജീവമായതിനെ തുടർന്ന് രണ്ടുദിവസം വിവിധയിടങ്ങളിൽ നേരിയ മഴ ലഭിച്ചിരുന്നു.
Source link