KERALAM

കാശ്മീരിലേക്ക് സ്വകാര്യ ടൂറിസ്റ്റ് ട്രെയിൻ ഏപ്രിൽ 2ന്

തിരുവനന്തപുരം: റെയിൽവേയുമായി സഹകരിച്ച് തിരുവനന്തപുരത്തു നിന്ന് കാശ്‌മീരിലേക്ക് ഓടിക്കുന്ന സ്വകാര്യ എ.സി ടൂറിസ്റ്റ് ട്രെയിൻ സർവീസ് ഏപ്രിൽ രണ്ടിന് രാവിലെ 11ന് പുറപ്പെടും. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ 33 ശതമാനം സബ്സിഡിയുണ്ടാകും. രണ്ടാഴ്ചത്തെ യാത്രയ്ക്കും താമസം, ഭക്ഷണം എന്നിയ്ക്കായി തേർഡ് എ.സി.ക്ക് 49,900ഉം സെക്കൻഡ് എ.സിയ്ക്ക് 60,100ഉം, ഫസ്റ്റ് എ.സി.ക്ക് 65,500 രൂപയുമാണ് നിരക്ക്.

ട്രെയിനിൽ 600സീറ്റുകളാണുള്ളത്. മുതിർന്ന പൗരൻമാർക്ക് മാത്രമായുള്ള പ്രത്യേക സർവീസാണിതെന്ന് സൗത്ത് സ്റ്റാർ റെയിൽ ഇന്ത്യ ഡയറക്ടർ വിഘ്നേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഗ്ര, ഡൽഹി, അമൃത്സർ എന്നിവിടങ്ങളും സന്ദർശിക്കും. യാത്രയിലുടനീളം ദക്ഷിണേന്ത്യൻ വിഭവങ്ങൾ കിട്ടും.ബുക്കിംഗിന് www.traintour.in വെബ്സൈറ്റ് സന്ദർശിക്കണം. ഫോൺ: 7305858585.


Source link

Related Articles

Back to top button