INDIALATEST NEWS

വ്യക്തികൾക്കുള്ള ആദായ നികുതി കുറയ്ക്കുമ്പോഴും വരുമാനം കൂടും സർക്കാരിന്; ബജറ്റിൽ നയംമാറ്റത്തിന്റെ സൂചനകളില്ല


ന്യൂഡൽഹി ∙ വേഗത്തിലുള്ള സാമ്പത്തിക വളർച്ചയാണു ലക്ഷ്യമെങ്കിലും മിനുക്കു പണികളിലൊതുങ്ങാത്ത തിരുത്തലുകൾക്ക് സർക്കാർ ഇനിയും തയാറല്ലെന്നാണ് ബജറ്റ് വ്യക്തമാക്കുന്നത്. വ്യക്തികൾക്കുള്ള ആദായ നികുതി കുറയ്ക്കുമ്പോഴും, ഈയിനത്തിൽ സർക്കാരിനുള്ള വരുമാനം കൂടുമെന്നാണ് ബജറ്റ് രേഖകളിൽനിന്നുള്ള സൂചന.    അപ്പോൾ, നികുതി ഇളവിലൂടെ ജനത്തിന്റെ പക്കൽ കൂടുതൽ പണമെത്തുമെന്നും അതിലൂടെ ചെലവഴിക്കൽ കൂടുമെന്നും പറയുന്നതിന്റെ യുക്തി ചോദ്യം ചെയ്യപ്പെടാം. ഈ വർഷം ആദായ നികുതിയിൽനിന്നുള്ള വരുമാനം 12.57 കോടി രൂപ. അടുത്ത വർഷം 14.38 ലക്ഷം കോടി പ്രതീക്ഷിക്കുന്നു.  ആദായനികുതി ഇളവുകളിലൂടെ മധ്യവർഗത്തിന്റെ പണം ചെലവഴിക്കൽ ശേഷി മെച്ചപ്പെടുത്തിയും കാർഷിക, എംഎസ്എംഇ മേഖലകളെ ഉത്തേജിപ്പിച്ചും രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ശക്തപ്പെടുത്താൻ ശ്രമിക്കുന്നമെന്നു വ്യക്തമാക്കിയുള്ള ബജറ്റാണു ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്. ഒപ്പം, ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പുള്ള ബിഹാറിനു വിവിധ പദ്ധതികളിലൂടെ പ്രത്യേക പരിഗണന ഉറപ്പാക്കുന്നു.    കഴിഞ്ഞ ജൂലൈയിലെ ബജറ്റിലും തൊഴിലവസര സൃഷ്ടിക്കുള്ള ശ്രമങ്ങളുണ്ടായിരുന്നു; എംഎസ്എംഇ മേഖലയെ സഹായിക്കാനും. അവയുൾപ്പെടെയുള്ള പ്രഖ്യാപനങ്ങളുടെ നടപ്പാക്കലിൽ എത്രത്തോളം പുരോഗതിയുണ്ടെന്നതിന്റെ രേഖയും ഇന്നലെ പാർലമെന്റിൽ വച്ചു. അതിൽ പറയുന്നത്:


Source link

Related Articles

Back to top button