100 ജില്ലകളിൽ കാർഷിക വികസനം, കിസാൻ ക്രെഡിറ്റ് കാർഡ് പരിധി അഞ്ച് ലക്ഷമാക്കി ; കർഷകർക്കായി വമ്പൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്ജറ്റ് അവതരണം തുടരുന്നു. സമ്പൂർണ ദാരിദ്ര്യ നിർമാർജനമാണ് ലക്ഷ്യമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ ലോക്സഭയിൽ പറഞ്ഞു. വികസനത്തിനുള്ള സാദ്ധ്യതകൾ ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
യുവാക്കൾ, സ്ത്രീകൾ, കർഷകർ, മദ്ധ്യവർഗം എന്നിവർക്ക് മുൻഗണന നൽകിയുള്ളതാണ് ബഡ്ജറ്റെന്ന് മന്ത്രി വ്യക്തമാക്കി. കാർഷിക മേഖലയ്ക്ക് വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു. ഇതുവഴി 1.7 കോടി കർഷകർക്ക് നേട്ടമുണ്ടാകും.
പ്രധാന പ്രഖ്യാപനങ്ങൾ
100 ജില്ലകൾ കേന്ദ്രീകരിച്ച് കാർഷിക വികസനം.
പി എം കിസാൻ ആനുകൂല്യം വർദ്ധിപ്പിക്കും.
കിസാൻ ക്രെഡിറ്റ് കാർഡ് അഞ്ച് ലക്ഷമാക്കി.
അത്യുത്പാദന ശേഷിയുള്ള വിത്തുകൾ ഉത്പാദിപ്പിക്കും.
പരുത്തി കർഷകർക്കായി പഞ്ചവത്സര പദ്ധതി പ്രഖ്യാപിച്ചു.
ജലസേചന പദ്ധതികൾ മെച്ചപ്പെടുത്തും.
ബീഹാറിനായി മഖാന ബോർഡ്.
സംസ്ഥാനങ്ങളുമായി ചേർന്ന് പ്രധാനമന്ത്രി ജൻധാന്യ യോജന നടപ്പാക്കും.
കയറ്റുമതി ഉയർത്തും.
TAGS: NEWS 360, NATIONAL, NATIONAL NEWS, UNION BUDGET 2025, NIRMALA SITARAMAN, LATESTNEWS, INDIA
Source link