ലക്ഷ്യം 8 വർഷത്തിനുള്ളിൽ 5 ചെറിയ ആണവോർജ പ്ലാന്റ്

ലക്ഷ്യം 8 വർഷത്തിനുള്ളിൽ 5 ചെറിയ ആണവോർജ പ്ലാന്റ് | മനോരമ ഓൺലൈൻ ന്യൂസ് – Controversy Surrounds India’s Plan for Small Nuclear Reactors | Small Nuclear Reactors | ചെറിയ ആണവോർജ പ്ലാന്റ് | Power plant | അണുശക്തി | India New Delhi News Malayalam | Malayala Manorama Online News
ലക്ഷ്യം 8 വർഷത്തിനുള്ളിൽ 5 ചെറിയ ആണവോർജ പ്ലാന്റ്
മനോരമ ലേഖകൻ
Published: February 02 , 2025 03:01 AM IST
1 minute Read
Image Credit: Canva
ന്യൂഡൽഹി ∙ ഊർജമേഖലയിലെ ആവശ്യം മുൻനിർത്തി ചെറിയ ആണവോർജ പ്ലാന്റുകൾ നിർമിക്കാൻ പദ്ധതി. 8 വർഷത്തിനുള്ളിൽ 5 ചെറു മോഡുലാർ ന്യൂക്ലിയർ റിയാക്ടർ (എസ്എംആർ) എങ്കിലും ആരംഭിക്കുകയാണു ലക്ഷ്യം. എസ്എംആർ ഗവേഷണ–വികസന പദ്ധതികൾക്കായി ന്യൂക്ലിയർ എനർജി മിഷന് 20,000 കോടി രൂപ ബജറ്റിൽ അനുവദിച്ചു. 300 മെഗാവാട്ട് വരെ വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കുന്നതാണ് എസ്എംആർ. നിലവിലുള്ള പരമ്പരാഗത ആണവനിലയങ്ങൾക്ക് 500 മെഗാവാട്ട് മുതലാണു ഉൽപാദനശേഷി.
കുറഞ്ഞ ചെലവും പ്രവർത്തനസജ്ജമാക്കുന്നതിലെ എളുപ്പവും എസ്എംആറിന്റെ പ്രത്യേകതകളാണ്. ഇപ്പോഴും പരീക്ഷണ–വികസന ഘട്ടങ്ങളിലുള്ള എസ്എംആർ ലോകത്തൊരിടത്തും വ്യാവസായികമായി സജ്ജീകരിച്ചിട്ടില്ല. അതേസമയം, ബജറ്റ് പ്രഖ്യാപനത്തിനെതിരെ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തി. ആണവമേഖലയിൽ സ്വകാര്യ കമ്പനികളെ ആകർഷിക്കാൻ 2010ൽ മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് ആണവബാധ്യതാ നിയമം പാസാക്കിയിരുന്നെങ്കിലും ബിജെപിയുടെ എതിർപ്പിനെത്തുടർന്നു നടപ്പാക്കിയിരുന്നില്ല.
English Summary:
Small Nuclear Reactors: Small Modular Reactors (SMRs) are the focus of a new Indian initiative to boost energy production. India plans to commission five SMRs within eight years, utilizing a ₹20,000 crore budget for research and development.
3pk6thou8p0ec90c8e9m5892vq mo-news-common-malayalamnews mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-defense-nuclear-explosion mo-politics-parties-congress
Source link