KERALAM

ജനങ്ങളുടെ ബഡ്‌ജറ്റ്, എല്ലാവരും താങ്കളെ പ്രശംസിക്കുന്നു; നിർമ്മലാ സീതാരാമനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചത് ജനങ്ങളുടെ ബഡ്ജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഡ്‌ജറ്റ്‌ ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങൾ നിറവേറ്റുന്നതാണെന്നും 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.’ബഡ്ജറ്റുകൾ പലപ്പോഴും ട്രഷറി നിറയ്ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ ഈ ബഡ്ജറ്റ് ജനങ്ങളുടെ പോക്കറ്റുകൾ നിറയ്ക്കാനും സമ്പാദ്യം വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു’ – പ്രധാനമന്ത്രി പറഞ്ഞു. ആദായ നികുതി ഇളവ് മദ്ധ്യവർഗത്തിലെ, ശമ്പളമുള്ള ജീവനക്കാർക്ക് വലിയ നേട്ടമാണ്.’ അദ്ദേഹം കൂട്ടിച്ചേർത്തു.


The #ViksitBharatBudget2025 reflects our Government’s commitment to fulfilling the aspirations of 140 crore Indians. https://t.co/Sg67pqYZPM
— Narendra Modi (@narendramodi) February 1, 2025


കർഷകർക്കായുള്ള ബഡ്ജറ്റിലെ പ്രഖ്യാപനങ്ങൾ കാർഷിക മേഖലയിലും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലും വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി പാർലമെന്റിൽവച്ച് നിർമല സീതാരാമനെ അഭിനന്ദിക്കുകയും ചെയ്തു. ‘എല്ലാവരും താങ്കളെ പ്രശംസിക്കുന്നു, ബഡ്ജറ്റ് വളരെ മികച്ചതാണ്’ അദ്ദേഹം ധനമന്ത്രിയോട് പറഞ്ഞു. പ്രധാനമന്ത്രി, നിർമ്മലാ സീതാരാമൻ ഇരിക്കുന്ന ബെഞ്ചിനടുത്തെത്തിയാണ് അവരെ അഭിനന്ദിച്ചതെന്നാണ് റിപ്പോർട്ടുകൾ.


മദ്ധ്യവർഗം,കർഷകർ, സ്‌ത്രീകൾ, യുവാക്കൾ എന്നിവർക്കാണ് ഊന്നൽ നൽകുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബഡ്ജറ്റ് അവതരണം തുടങ്ങിയത്. മൂ​ന്നാം​ ​മോ​ദി​ ​സ​ർ​ക്കാ​രി​ന്റെ​ ​ ആദ്യ ​സ​മ്പൂ​ർ​ണ​ ​ബ​ഡ്‌​ജ​റ്റായിരുന്നു ഇത്. നി​ർ​മ്മ​ലാ​ ​സീ​താ​രാ​മ​ന്റെ​ ​തു​ട​ർ​ച്ച​യാ​യ​ ​എ​ട്ടാം​ ​ബ​ഡ്‌​ജ​റ്റും കൂടിയാണ്.​ ഇതോടെ ​തു​ട​ർ​ച്ച​യാ​യ​ ​ഏ​ഴ് ​ബ​ഡ്‌​ജ​റ്റു​ക​ൾ​ ​അ​വ​ത​രി​പ്പി​ച്ച​ ​മു​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​മൊ​റാ​ർ​ജി​ ​ദേ​ശാ​യി​യു​ടെ​ ​റെ​ക്കാ​ഡ് ​നി​ർ​മ്മ​ലാ സീതാരാമൻ​ ​മ​റി​ക​ട​ന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, UNION BUDGET 2025, PM MODI, NIRMALA SITARAMAN, LATESTNEWS


Source link

Related Articles

Back to top button