ഇന്ത്യയിൽ നിന്ന് വിവിധ വിദേശ രാജ്യങ്ങളിൽ പഠിക്കാൻ പോയവർക്കും പോകാൻ തയ്യാറെടുക്കുന്നവർക്കും ഇത്തവണത്തെ ബജറ്റ് കാര്യമായ ആശ്വാസം നൽകും. നാട്ടിൽ നിന്ന് വിദേശത്തേക്ക് പഠനാർത്ഥം അയക്കുന്ന തുകയ്ക്ക് ഇനി നികുതി പിടിക്കില്ല.നിലവിൽ ഒരു വർഷം ഏഴു ലക്ഷത്തിനു മുകളിൽ ആയാൽ 0.5 ശതമാനം തുക ടിസിഎസ് (ടാക്സ് കളക്റ്റഡ് അറ്റ് സോഴ്സ്) പിടിക്കുന്നുണ്ട്. എന്നാൽ പുതിയ ബജറ്റിൽ ഏഴു ലക്ഷം രൂപ എന്ന പരിധി എടുത്തു കളഞ്ഞിരിക്കുകയാണ്. അതായത് അയയ്ക്കുന്ന തുക എത്രയായാലും ഇനി ടിസിഎസ് പിടിക്കില്ല.
Source link
Union Budget 2025 വിദേശ രാജ്യങ്ങളിൽ പഠിക്കാൻ പോയവർക്കും വകയുണ്ട് ആശ്വസിക്കാൻ
