മിഡിൽ ക്ലാസിന് പ്രതീക്ഷിച്ചതിലും എത്രയോ അധികമാണ് കേന്ദ്ര ബജറ്റ് നൽകിയത് എന്നതിൽ ആർക്കും സംശയമില്ല. മറുവശത്ത് സമൂഹത്തിലെ താഴെ തട്ടിലുള്ളവർക്ക് കാര്യമായി ഒന്നും ഇല്ലെന്ന പരാതി വ്യാപകമായി ഉയരുകയും ചെയ്യുന്നു. പത്തു ലക്ഷം വരെയുള്ള വരുമാനത്തിന് എന്തെങ്കിലും ഒക്കെ നികുതി ഇളവുകൾ പ്രതീക്ഷിച്ചിരുന്നിടത്ത് 12 ലക്ഷം രൂപ വരെ നികുതി ഇളവ് എന്ന പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ ഇടത്തരക്കാർക്ക് ബംബർ ലോട്ടറി തന്നെയാണ്.അതേസമയം ഇപ്പോൾ പ്രഖാപിച്ച ആദായനികുതി മാറ്റങ്ങൾ വഴി കേന്ദ്രസർക്കാരിന്റെ വരുമാനത്തിൽ ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം വരുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതുവരെ ബജറ്റിൽ പൊതുവേ ആദായനികുതി ദായകർക്ക് വളരെ കുറച്ചു മാത്രം നൽകി വന്നിരുന്ന നിർമലാ സീതാരാമൻ എന്തുകൊണ്ട് ഇത്തരത്തിൽ വലിയ നഷ്ടം സഹിച്ചുകൊണ്ട് ഒരു നീക്കത്തിനു തയാറായി എന്ന ചോദ്യം പ്രസക്തമാണ്.
Source link
UNION BUDGET 2025 ആദായനികുതി പ്രഖ്യാപനത്തിൽ നഷ്ടം ഒരു ലക്ഷം കോടി; എങ്ങനെ മറികടക്കും സർക്കാർ
