ഗോൾ പോസ്റ്റ് തലയിൽ വീണു; ചെന്നൈയിൽ ഏഴുവയസ്സുകാരന് ദാരുണാന്ത്യം

ആവടിയിലെ വ്യോമസേനയുടെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ ഗോൾ പോസ്റ്റു വീണ് ഏഴു വയസ്സുകാരൻ മരിച്ചു | മനോരമ ഓൺലൈൻ ന്യൂസ് – Tragic Accident: Seven-Year-Old Dies After Goalpost Falls in Avadi | Death | Airforce quarters | India Avadi News Malayalam | Malayala Manorama Online News
ഗോൾ പോസ്റ്റ് തലയിൽ വീണു; ചെന്നൈയിൽ ഏഴുവയസ്സുകാരന് ദാരുണാന്ത്യം
ഓൺലൈൻ ഡെസ്ക്
Published: February 01 , 2025 05:57 PM IST
1 minute Read
പ്രതീകാത്മക ചിത്രം
ചെന്നൈ ∙ ആവടിയിലെ വ്യോമസേനയുടെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ ഗോൾ പോസ്റ്റു വീണ് ഏഴു വയസ്സുകാരൻ മരിച്ചു. രാജേഷ് എന്ന ജീവനക്കാരന്റെ മകനും ഒന്നാം ക്ലാസ് വിദ്യാർഥിയുമായ അദ്വികാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം കുട്ടികൾ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ആയിരുന്നു അപകടം.
കല്ലിൽ ഉറപ്പിച്ചാണ് ഗോൾ പോസ്റ്റ് നിർത്തിയിരുന്നത്. ഗോൾ പോസ്റ്റ് മറിയുന്നതു കണ്ട് കുട്ടി ഓടിമാറാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും തലയിലേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
English Summary:
Seven-Year-Old Dies After Goalpost Falls in Avadi: tragic incident occurred at Air Force staff quarters in Avadi, leading to a police investigation.
5us8tqa2nb7vtrak5adp6dt14p-list 66hvcrkemspl8q656bicn2plqo mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-common-accident mo-news-world-countries-india-indianews mo-health-death mo-news-common-chennainews
Source link