BUSINESS

Union Budget 2025 ഹോം സ്റ്റേകള്‍ക്ക് മുദ്രലോണ്‍, ടൂറിസത്തിന് ബജറ്റിൽ കൈത്താങ്ങ്


ടൂറിസം മേഖലയില്‍ സംരംഭം പടുത്തുയര്‍ത്തുന്നവര്‍ക്ക് വലിയ പ്രതീക്ഷകളാണ് ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് നല്‍കുന്നത്. ഹോം സ്റ്റേകള്‍ക്ക് മുദ്രലോണ്‍ നല്‍കുമെന്ന പ്രഖ്യാപനമാണ് അതില്‍ ഏറെ ശ്രദ്ധേയം. നിരവധി ചെറുകിട സംരംഭകര്‍ക്ക് ടൂറിസം മേഖലയിലേക്ക് കടന്നുവരാന്‍ ലളിതമായ വ്യവസ്ഥകളോടെ വായ്പ ലഭിക്കുന്നത് സഹായകമാകും.വിവിധ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് 50 പുതിയ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുമെന്ന പ്രഖ്യാപനവും ഈ രംഗത്തിന് ഉണര്‍വ് പകരും. ടൂറിസം വികസനത്തിന് സ്വകാര്യ മേഖലയുമായി കൈകോര്‍ക്കാനും സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കും. ഏകദേശം 1000കോടി ഡോളറിന്റെ ബിസിനസാണ് ഇന്ത്യയില്‍ മെഡിക്കല്‍ ടൂറിസവുമായി ബന്ധപ്പെട്ട് നടക്കുന്നത്.  ഈ രംഗത്ത് സ്വകാര്യ മേഖലയുമായി ചേര്‍ന്ന് വന്‍തോതിലെ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.  അതുകൊണ്ട് തന്നെ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് രംഗത്ത് വലിയതൊഴിലവസരമണൊരുങ്ങുന്നത്. ഇത് സാധിക്കുന്നതിനായി യുവാക്കള്‍ക്ക് സ്‌കില്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമുകളും നടപ്പാക്കും.


Source link

Related Articles

Back to top button