Union Budget 2025 ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കാതെ എളുപ്പത്തില്‍ വായ്പ; സൂക്ഷ്മസംരംഭങ്ങൾക്ക് ഗുണമാകും ക്രഡിറ്റ് കാര്‍ഡ്


സൂക്ഷ്മ സംരംഭങ്ങൾക്ക് അഞ്ചു ലക്ഷം രൂപ ലഭിക്കുന്ന പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ അവതരിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനം ഈ രംഗത്തെ പണ ലഭ്യത വര്‍ധിപ്പിക്കുകയും സംരംഭങ്ങളെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുകയും ചെയ്യും. ചെറിയ തുകകള്‍ക്കായുള്ള വായ്പകള്‍ക്ക് കൂടുതല്‍ സമയവും അധ്വാനവും ആവശ്യമായി വരില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണമായി വരിക.ഈ പുതിയ കാര്‍ഡ് എത്തുന്നതോടെ സൂക്ഷ്മ സംരംഭകര്‍ക്ക് അഞ്ചു ലക്ഷം രൂപ വരെയുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കാതെ തന്നെ തല്‍ക്ഷണം പണം ലഭിക്കുന്ന സ്ഥിതിയാവും ഉണ്ടാകുക. ലിക്വിഡിറ്റി വര്‍ധിപ്പിക്കുന്ന ഈ നീക്കം സംരംഭകര്‍ക്ക് പ്രായോഗിക തലത്തില്‍ ഏറെ ഗുണമാകും നല്‍കുക.


Source link

Exit mobile version