CINEMA

EXCLUSIVE എന്നെ ചതിച്ച് ആ സിനിമ കൊണ്ട് അവർ കോടികൾ ഉണ്ടാക്കി; ലക്ഷങ്ങളുടെ കണക്കും പറയാം: സിബി മലയിലിനു സാന്ദ്ര തോമസിന്റെ മറുപടി

EXCLUSIVE

എന്നെ ചതിച്ച് ആ സിനിമ കൊണ്ട് അവർ കോടികൾ ഉണ്ടാക്കി; ലക്ഷങ്ങളുടെ കണക്കും പറയാം: സിബി മലയിലിനു സാന്ദ്ര തോമസിന്റെ മറുപടി
‘‘സിബി മലയിൽ സാർ പ്രസ് മീറ്റിൽ പറഞ്ഞ കാര്യങ്ങൾ ഞാൻ കേട്ടു. മലയാളത്തിൽ ഇത്രയും സൂപ്പർഹിറ്റ് സിനിമകൾ ചെയ്ത സിബി സാറിനെപ്പോലെ അതികായനായ ഒരു സംവിധായകന് ഇങ്ങനെ വന്നിരുന്നു പച്ചക്കള്ളം പറയാൻ സാധിക്കുന്നത് എങ്ങനെയാണെന്ന് അറിയില്ല. അദ്ദേഹത്തിന് ഓർമക്കുറവ് ആയിരിക്കും എന്ന് വിശ്വസിക്കാനാണ് എനിക്ക് താല്പര്യം.  അദ്ദേഹത്തെ ഒന്ന് ഓർമിപ്പിക്കാനും എന്റെ ഭാഗം ക്ലിയർ ചെയ്യാനും ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നു. പക്ഷേ രണ്ടു പ്രാവശ്യം വിളിച്ചിട്ടും അദ്ദേഹം എടുത്തില്ല തിരിച്ചു വിളിച്ചതുമില്ല. അതിന് അർഥം അദ്ദേഹം പറഞ്ഞതിൽ അദ്ദേഹത്തിന് വ്യക്തത ഉണ്ടെന്നും എന്നോട് സംസാരിക്കാൻ താൽപര്യമില്ല എന്നുമാണല്ലോ. അതുകൊണ്ടാണ് ഞാൻ ഇത് പറയാം എന്ന് കരുതുന്നത്. കോടതിയുടെയും നിയമത്തിന്റെയും ഒക്കെ പരിഗണനയിലിരിക്കുന്ന ഒരു കേസ് ഇത്രമാത്രം ലാഘവത്തോടെ വന്നിരുന്നു വിളിച്ചു പറയുമ്പോൾ സിബി സാറിനെ പോലെയുള്ള ഒരാൾ ജാഗ്രത പുലർത്തേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നുന്നു.  ഇവരുടെ കൂടെ നിൽക്കാൻ വേണ്ടി ഇതുപോലെ പലരെയും തെറ്റിദ്ധരിപ്പിച്ച് കൊണ്ടുവന്ന് ഇരുത്തി പറയിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ സത്യവിരുദ്ധമായ കാര്യങ്ങൾ പറയുക എന്നത് കേസിന്റെ പരിഗണനയിൽ വരുന്ന ഒരു കാര്യം കൂടിയാണ്.


Source link

Related Articles

Back to top button