INDIA

മധുബനി സാരിയുടുത്ത് നിർമല, വാരിക്കോരി പ്രഖ്യാപനങ്ങൾ; ബജറ്റിൽ ബംപറടിച്ച് ബിഹാർ

മധുബനി സാരിയുടുത്ത് നിർമല, വാരിക്കോരി പ്രഖ്യാപനങ്ങൾ; ബജറ്റിൽ ബംപറടിച്ച് ബിഹാർ കേന്ദ്ര ബജറ്റ് 2025 | കേന്ദ്ര ബഡ്ജറ്റ് 2025 വാർത്തകൾ | മലയാള മനോരമ ഓൺലൈൻ ന്യൂസ് – Union Budget 2025 | India Government Budget Key Points | Budget News Updates in Malayalam

മധുബനി സാരിയുടുത്ത് നിർമല, വാരിക്കോരി പ്രഖ്യാപനങ്ങൾ; ബജറ്റിൽ ബംപറടിച്ച് ബിഹാർ
| Union Budget 2025

ഓൺലൈൻ ഡെസ്ക്

Published: February 01 , 2025 02:33 PM IST

1 minute Read

കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ധനമന്ത്രാലയത്തിൽനിന്നു പുറത്തേയ്ക്കു വരുന്നു. കയ്യിൽ ബജറ്റ് രേഖകൾ അടങ്ങിയ പരമ്പരാഗത ‘ബാഹി ഖാത’യിൽ പൊതിഞ്ഞ ഡിജിറ്റൽ ടാബ്‌‌ലറ്റ്. ചിത്രം : രാഹുൽ ആർ. പട്ടം/ മനോരമ

ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ബിഹാറിനു വാരിക്കോരി പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. ബിഹാറിനു വേണ്ടി മഖാന ബോർഡ് സ്ഥാപിക്കും എന്നതാണു പ്രഖ്യാപനങ്ങളിൽ മുഖ്യം. എൻഡിഎ സഖ്യകക്ഷിയായ നിതീഷ് കുമാറിന്റെ ജെഡിയുവാണു ബിഹാർ ഭരിക്കുന്നത്. കേന്ദ്രം ഭരിക്കാൻ ബിജെപിക്കു നിതീഷിന്റെ പിന്തുണ ആവശ്യമായതിനാലാണു പദ്ധതികൾ പ്രവഹിച്ചത്.

സസ്യാഹാരികളുടെ പ്രോട്ടീൻ കലവറ എന്നറിയപ്പെടുന്ന മഖാന ബിഹാറിലെ പ്രത്യേകതരം താമരവിത്താണ്. ഇതിന്റെ ഉൽപാദനത്തിനു വേണ്ടി ഗവേഷണകേന്ദ്രം വേണമെന്നു നേരത്തേ ബിഹാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മഖാനയുടെ ഉൽപാദനവും സംഭരണവും വിതരണവും ശക്തമാക്കുകയാണു ബോർഡിന്റെ ലക്ഷ്യം. ബിഹാറിലെ കർഷകർക്കു വലിയ നേട്ടമാകുമെന്നാണു വിലയിരുത്തൽ.

പട്‌ന വിമാനത്താവളം നവീകരണം, പുതിയ ഗ്രീന്‍ഫ്രീല്‍ഡ് വിമാനത്താവളം, മിഥിലാഞ്ചലിൽ കനാൽ പദ്ധതി, പട്‌ന ഐഐടിക്ക് പുതിയ ഹോസ്റ്റല്‍, അടിസ്ഥാനസൗകര്യ വികസനത്തിലൂടെ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കൽ, പുതിയ ഭക്ഷ്യസംസ്കരണ യൂണിറ്റ് തുടങ്ങിയവയാണു നിർമല പ്രഖ്യാപിച്ചത്. 
തുടർച്ചയായ എട്ടാം ബജറ്റ് അവതരണത്തിനു നിർമല ധരിച്ച സാരിയിലും ബിഹാർ ബന്ധമുണ്ടായിരുന്നു. ബിഹാറിലെ പ്രശസ്തമായ മധുബനി ഡിസൈനുള്ള ഓഫ് വൈറ്റ് കൈത്തറി സിൽക്ക് സാരിയാണു മന്ത്രി ധരിച്ചത്. പത്മശ്രീ ജേതാവ് ദുലാരി ദേവിയാണു നിർമലയ്ക്കായി ഈ സാരി തയാറാക്കിയത്.

English Summary:
Union Budget 2025 Updates: Union Budget allocates significant funds to Bihar, including a Makhana board and Patna airport modernization.

mo-politics-leaders-nirmalasitharaman 5us8tqa2nb7vtrak5adp6dt14p-list mo-politics-leaders-nitishkumar 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-business-union-budget-2025 61aep52q7nadhoqcrpako86psc mo-news-national-states-bihar


Source link

Related Articles

Back to top button