BUSINESS
ബജറ്റ് അതീവ രഹസ്യം; പക്ഷേ ഉണ്ടാകുമെന്ന് ഉറപ്പുള്ള ചില പദങ്ങളുണ്ട്!

ധന മന്ത്രി നിർമല സീതാരാമൻ ഇന്നു പാർലമെന്റിൽ അവതരിപ്പിക്കുന്ന ബജറ്റിലെ വിവരങ്ങൾ അതീവ രഹസ്യം. എന്നാൽ ബജറ്റിലുണ്ടാകുമെന്നുറപ്പുള്ളതു ചില സാങ്കേതിക പദങ്ങളാണ്. ബജറ്റിനെ അടുത്തറിയാൻ അവയുടെ പൊരുളെന്തെന്ന് അറിയണം. അതിനു സഹായകമാകുന്ന ഹ്രസ്വ വിവരണം ഇതാ:Advalorem Duty: വിശാലമായ അർഥത്തിൽ മൂല്യാധിഷ്‌ഠിത നികുതി എന്നു പറയാം. ഉൽപന്നത്തിന്റെ മൂല്യം നിർണയിച്ച് അതിന്റെ നിശ്‌ചിത ശതമാനമെന്ന നിലയിൽ ചുമത്തപ്പെടുന്ന നികുതിയാണിത്.
Source link