INDIA

തൻവർപ്പോരിൽ വിജയ തലപ്പാവ് ആർക്ക്?; ഛത്തർപുരിൽ ‘തീൻ തൻവർ ആംനെ സാംനേ’

തൻവർപ്പോരിൽ വിജയ തലപ്പാവ് ആർക്ക്?; ഛത്തർപുരിൽ ‘തീൻ തൻവർ ആംനെ സാംനേ’ | മനോരമ ഓൺലൈൻ ന്യൂസ്- india news malayalam | Chhatarpur Election 2025 | A Tanwar Tussle for Delhi’s Power | Malayala Manorama Online News

തൻവർപ്പോരിൽ വിജയ തലപ്പാവ് ആർക്ക്?; ഛത്തർപുരിൽ ‘തീൻ തൻവർ ആംനെ സാംനേ’

സെബി മാത്യു

Published: February 01 , 2025 11:22 AM IST

1 minute Read

ബ്രം സിങ് തൻവർ, കർത്താർ സിങ് തൻവർ, രാജേന്ദർ സിങ് തൻവർ (Image credit : X)

ഛത്തർപുർ ∙ ‘തീൻ തൻവർ ആംനെ സാംനേ’ (മൂന്നു തൻവർമാർ നേർക്കുനേർ)– ഡൽഹി ഛത്തർപുർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിനെ വോട്ടർമാർ വിശേഷിപ്പിക്കുന്നതിങ്ങനെ. ഇത്തവണ തൻവർമാരുടെ ത്രികോണ മത്സരമാണ് മണ്ഡലത്തിൽ: ബ്രം സിങ് തൻവർ (എഎപി), കർത്താർ സിങ് തൻവർ (ബിജെപി), രാജേന്ദർ സിങ് തൻവർ (കോൺഗ്രസ്) എന്നിങ്ങനെ 3 പ്രധാന സ്ഥാനാർഥികളും പേരിൽ സമാനതയുള്ളവരാണ്. നാലുതവണ തുടർച്ചയായി ഛത്തർപുരിലെ എംഎൽഎമാരെല്ലാം തൻവർമാരാണ്. 2008– ബൽറാം തൻവർ(കോൺഗ്രസ്), 2013– ബ്രം സിങ് തൻവർ(ബിജെപി), 2015, 2020– കർത്താർ സിങ് തൻവർ(എഎപി).

കൂടുവിട്ട് കൂറുമാറി!2015 തിരഞ്ഞെടുപ്പിലും ഇവിടെ തൻവർമാരുടെ ത്രികോണ മത്സരമായിരുന്നു: കർത്താർ സിങ് തൻവർ(എഎപി), ബ്രം സിങ് തൻവർ(ബിജെപി), ബൽറാം സിങ് തൻവർ(കോൺഗ്രസ്). ഇത്തവണ പക്ഷേ മറ്റൊരു പ്രത്യേകത കൂടിയുണ്ട്, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എഎപി സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച കർത്താർ സിങ് തൻവർ കഴിഞ്ഞ വർഷമാണ് പാർട്ടി മാറി ബിജെപിയിൽ ചേർന്നത്. ഇത്തവണ ഛത്തർപുരിൽ തന്നെ ബിജെപി സീറ്റും നൽകി. എഎപി സ്ഥാനാർഥി ബ്രം സിങ് തൻവർ കഴിഞ്ഞ ഒക്ടോബറിൽ ബിജെപി വിട്ട് പാർട്ടിയിലെത്തിയാണ്.

2020 തിരഞ്ഞെടുപ്പിൽ എഎപി സ്ഥാനാർഥിയായി മത്സരിച്ച കർത്താർ സിങ് തൻവറിന് 69,411 വോട്ടുകൾ ലഭിച്ചിരുന്നു. അന്നു ബിജെപി സ്ഥാനാർഥിയായി മത്സരിച്ച ബ്രം സിങ്ങിന് 65691 വോട്ടുകളാണു ലഭിച്ചത്. മൂന്നാം സ്ഥാനത്തെത്തിയ കോൺഗ്രസ് സ്ഥാനാർഥി 3874 വോട്ട് മാത്രം. ബിഎസ്പി–369, എൻസിപി–177 എന്നിങ്ങനെയായിരുന്നു കഴി‍ഞ്ഞ തിരഞ്ഞെടുപ്പിൽ മറ്റു കക്ഷികളുടെ നില. 2015 തിരഞ്ഞെടുപ്പിൽ എഎപി സ്ഥാനാർഥിയായി മത്സരിച്ച കർത്താർ സിങ് തൻവർ 67,644 വോട്ട് നേടിയപ്പോൾ അന്നും ബിജെപി സ്ഥാനാർഥിയായിരുന്ന ബ്രം സിങ് തൻവർ 45,405 വോട്ടുകളാണു നേടിയത്. കോൺഗ്രസ് സ്ഥാനാർഥി ബൽറാം സിങ് തൻവർ 9339 വോട്ടുകൾ നേടിയിരുന്നു.
കൂറുമാറ്റത്തിന് ന്യായീകരണംതിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രമുള്ളപ്പോഴാണ് 3 തവണ ബിജെപി എംഎൽഎയായിട്ടുള്ള ബ്രം സിങ് തൻവർ എഎപിയിൽ ചേർന്നത്. 2013ൽ ഛത്തർപുരിൽ നിന്ന് വിജയിച്ച ബ്രം സിങ് 1993ലും 2003ലും മെഹ്റോളിയിൽ നിന്നാണു വിജയിച്ചത്. എഎപിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണു ബിജെപിയുമായുള്ള എല്ലാ ബന്ധവും വിഛേദിച്ചതെന്നാണു പാർട്ടിവിട്ടതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ബിജെപിയിൽ തന്റെ സഹപ്രവർത്തകരായിരുന്ന ഭാരവാഹികൾ ഉൾപ്പെടെ ഒട്ടേറെ പ്രവർത്തകർ മണ്ഡലത്തിൽ എഎപിക്കു വേണ്ടി ശക്തമായി പ്രചാരണ രംഗത്തുണ്ടെന്നും ബ്രം സിങ് പറഞ്ഞു.

എഎപി വിട്ടു ബിജെപിയിൽ ചേർന്നതിനു പിന്നാലെ കഴിഞ്ഞ സെപ്റ്റംബറിൽ കർത്താർ സിങ്ങിനെ കൂറുമാറ്റ നിയമപ്രകാരം സ്പീക്കർ സ്പീക്കർ രാംനിവാസ് ഗോയൽ അയോഗ്യനാക്കിയിരുന്നു. ‍ഡൽഹി തിരഞ്ഞെടുപ്പിൽ ബിജെപി പുറത്തിറക്കിയ 29 പേരുടെ ആദ്യ സ്ഥാനാർഥി പട്ടികയിൽ തന്നെ കർത്താർ സിങ് ഇടം നേടിയിരുന്നു. ‘ആം ആദ്മി പാർട്ടിയുടെ ഭരണത്തിൽ ജനങ്ങൾ പൊറുതിമുട്ടി. ഒരു മാറ്റത്തിന് വേണ്ടി അവർ ഇത്തവണ ബിജെപിയെ ജയിപ്പിക്കും’– കർത്താർ സിങ് തൻവർ പറഞ്ഞു.

English Summary:
Chhatarpur Assembly Election 2025: Triangular contest in ‘battle of Tanwars’

5fjh2iphb68ol4ptrb3edm40c6 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews sebi-mathew mo-elections-delhi-assembly-election-2025 mo-politics-parties-congress mo-politics-parties-aap


Source link

Related Articles

Back to top button