BUSINESS
വെളിച്ചെണ്ണയ്ക്ക് സപ്ലൈകോയിൽ ഇന്നു മുതൽ 218 രൂപ

കൊച്ചി∙ അര ലീറ്റർ സബ്സിഡി ഉൾപ്പെടെ ഒരു ലീറ്റർ വെളിച്ചെണ്ണയ്ക്ക് സപ്ലൈകോയിൽ ഇന്നു മുതൽ 218 രൂപ. കഴിഞ്ഞ മാസം വെളിച്ചെണ്ണ വില 33 രൂപ കൂട്ടിയിരുന്നു. ഈ മാസം 18 രൂപയാണ് വർധന. പൊതു വിപണിയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 57 രൂപയിലധികം കുറച്ചാണ് വിൽക്കുന്നതെന്നാണ് സപ്ലൈകോയുടെ വാദം. അരക്കിലോ സബ്സിഡി മുളകിന്റെ വില 73 രൂപയിൽ നിന്ന് 65 രൂപയാക്കി കുറച്ചിട്ടുണ്ട്. മറ്റു സബ്സിഡി സാധനങ്ങളുടെ നിരക്കിൽ മാറ്റമില്ല. സബ്സിഡി സാധനങ്ങളുടെ ജിഎസ്ടി കണക്കാക്കാതെയുള്ള നിരക്ക്: ചെറുപയർ (ഒരു കിലോ) 90 രൂപ, ഉഴുന്ന് ബോൾ (ഒരു കിലോ) 95 രൂപ, പഞ്ചസാര (ഒരു കിലോ) 33 രൂപ, ജയ അരി (ഒരു കിലോ) 33 രൂപ, കുറുവ അരി (ഒരു കിലോ) 33 രൂപ, മട്ട അരി (ഒരു കിലോ) 33 രൂപ.
Source link