KERALAM
അന്യ സംസ്ഥാന തൊഴിലാളിയെ കുത്തിയ സുഹൃത്ത് അറസ്റ്റിൽ

മൂവാറ്റുപുഴ: അന്യസംസ്ഥാന തൊഴിലാളിയെ കുത്തി പരിക്കേൽപ്പിച്ച സുഹൃത്ത് അറസ്റ്റിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി നൂർ ആലം സർക്കാർ (24) നെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. കുത്തേറ്റ അന്നോവർ സർദാറും പ്രതിയും കാവുങ്കര മാർക്കറ്റ് ബസ് സ്റ്റാൻഡിന് സമീപം ഒരുമിച്ചായിരുന്നു താമസം. ഉറങ്ങുകയായിരുന്ന അന്നോവർ സർദാറിനെ പായയിൽ നിന്ന് തള്ളിമാറ്റിയിപ്പോൾ ചോദ്യം ചെയ്തതിന്റെ വിരോധത്തിലായിരുന്നു ആക്രമണം.
Source link