രക്ഷയില്ല, ഫെബ്രുവരിയിലും റെക്കോർഡ് തുടക്കത്തിൽ സ്വർണ വില


വീണ്ടും റെക്കോർഡ് ഇട്ട് സ്വർണം. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച്  ഗ്രാമിന് 7,745 രൂപയിലും പവന് 61,960 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം നടക്കുന്നത്.ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണ്. നാല് ദിവസം കൊണ്ട് 1,880 രൂപയാണ് സ്വർണം പവന് വർധിച്ചത്.ഇന്നത്തെ വില പ്രകാരം പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേർന്നാൽ സംസ്ഥാനത്ത്  ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 67,060 രൂപ വേണം. പണിക്കൂലി ഓരോ ജ്വല്ലറിയിലും വ്യത്യാസം ആയിരിക്കും.


Source link

Exit mobile version