KERALAM
കൊഹ്‌ലി വന്നപോലെ മടങ്ങി, കാണികളും

ഡൽഹി: 12 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം രഞ്ജി ട്രോഫിയിൽ തിരിച്ചെത്തിയ കൊഹ്‌ലിക്ക് തിരിച്ചടി. ഇന്നലെ റെയിൽവേയ്‌ക്കെതിരെ ഡൽഹിക്കായി ബാറ്റിംഗിനിറങ്ങിയ കൊഹ്‌ലി 15 പന്തിൽ 6 റൺസുമായി ഹിമാൻഷു സാംഗ്‌വാന്റെ പന്തിൽ ക്ലീൻ ബൗൾഡായി മടങ്ങുകയായിരുന്നു. കൊഹ്‌ലി പുറത്തായതിന് പിന്നാലെ താരത്തിന്റഎ ബാറ്റിംഗ് കാണാൻ ഗാലറിയിൽ തിങ്ങിനിഞ്ഞ ആയിരക്കണക്കിന് കാണികളും സ്ഥലം വിട്ടു.രണ്ടാം ദിനം കളി നിറുത്തുമ്പോൾ ഡൽഹിക്ക് 93 റൺസിന്റെ ലീഡായി.
Source link