ഷെറിന്റെ മോചനം: മന്ത്രി ഇടപെട്ടെന്ന് കാരണവരുടെ ബന്ധു

ചെങ്ങന്നൂർ : ഭാസ്കര കാരണവർ വധക്കേസിലെ ഒന്നാം പ്രതി ഷെറിനെ ജയിൽ മോചിതയാക്കുന്നതിന് പിന്നിൽ സംസ്ഥാനത്തെ ഒരു മന്ത്രിയുടെ ഇടപെടലുണ്ടെന്ന് സംശയിക്കുന്നതായി കാരണവരുടെ ബന്ധു. കാരണവരുടെ അമേരിക്കയിലുള്ള മൂത്തമകനുമായും മറ്റും ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് കാരണവരുടെ അനന്തരവനും കേസിലെ ഒന്നാം സാക്ഷിയുമായ അനിൽ ഓണമ്പള്ളി പറഞ്ഞു. ഗവർണർക്കു പരാതി നൽകാനും ആലോചനയുണ്ട്.
, സ്വാധീനമുണ്ടെങ്കിൽ ഏത് കുറ്റകൃത്യത്തിൽ നിന്നും ആർക്കും രക്ഷപ്പെടാവുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. ഷെറിന് ഒട്ടേറെത്തവണ പരോൾ കിട്ടിയത് അനധികൃതമാണ്. മൂന്നു ജീവപര്യന്തമായിരുന്നു ഷെറിനുള്ള ശിക്ഷ. 14 വർഷം ജയിലിൽ കഴിഞ്ഞു. സ്ത്രീയും അമ്മയുമെന്ന പരിഗണനയിലാണ് ഷെറിനെ മോചിപ്പിക്കാനുള്ള സർക്കാർ നടപടി. എന്നാൽ 20 വർഷത്തിലധികമായി ജയിലിൽ കഴിയുന്ന സ്ത്രീകളുണ്ട്.. ജയിൽ മോചനത്തിനുള്ള ആദ്യ അപേക്ഷ തന്നെ പരിഗണിച്ചാണ് കണ്ണൂർ വനിതാ ജയിൽ ഉപദേശക സമിതി ഷെറിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്.
2009 നവംബർ എട്ടിനാണ് ഭാസ്കര കാരണവർ(66) കൊല്ലപ്പെട്ടത്. കാരണവരുടെ മകന്റെ ഭാര്യയായ ഷെറിനായിരുന്നു ഒന്നാംഹപ്രതി. ഷെറിന്റെ സുഹൃത്ത് കുറിച്ചി സ്വദേശി ബാസിത് അലി, ഇയാളുടെ കൂട്ടാളികളായ കളമശേരി സ്വദേശി നിഥിൻ, ഏലൂർ സ്വദേശി ഷാനു റഷീദ് എന്നിവരായിരുന്നു മറ്റു പ്രതികൾ.തന്റെ സ്വത്തിൽ ഷെറിനുകൂടി അവകാശമുണ്ടായിരുന്ന ധനനിശ്ചയാധാരം കാരണവർ റദ്ദുചെയ്തതിലെ പകയും ബാസിത് അലിയുമായി ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കേസ്.
Source link