KERALAM
എം.ജെ. സോജൻ ക്രൈംബ്രാഞ്ച് എസ്.പി

തിരുവനന്തപുരം: വാളയാർ കേസിൽ ആരോപണ വിധേയനായിരുന്ന എം.ജെ. സോജന് ഐ.പി.എസ് ലഭിച്ചതോടെ, അദ്ദേഹത്തെ എറണാകുളം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റിൽ സൂപ്രണ്ടായി നിയമിച്ചു. സോജന് ഐ.പി.എസ് ലഭിക്കുന്നതിന് ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകുന്നതിനെതിരെ കുട്ടികളുടെ മാതാവ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.
പെൺകുട്ടികൾക്കെതിരെ മാധ്യമങ്ങളിലൂടെ സോജൻ മോശം പ്രചാരണം നടത്തിയിരുന്നെന്നും ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ നടപടികൾ കണക്കിലെടുക്കാതെയാണ് ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റും ഐപിഎസും നൽകിയതെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. പെൺകുട്ടികളുടെ മരണത്തിൽ മാതാപിതാക്കളെയും സിബിഐ പ്രതി ചേർത്തിരുന്നു.
Source link