INDIALATEST NEWS

ആനുകൂല്യം തേടി ആരോഗ്യ മന്ത്രിക്ക് കത്തെഴുതി ആശാവർക്കർമാർ


ന്യൂഡൽഹി ∙ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ആശാവർക്കർമാരെയും അങ്കണവാടി ജീവനക്കാരെയും ഉൾപ്പെടുത്തുമെന്ന 2024 ഇടക്കാല ബജറ്റിലെ പ്രഖ്യാപനം നടപ്പാക്കാത്തതിനെതിരെ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് ആശാ വർക്കർമാർ കത്തെഴുതി.  ഇന്നു കേന്ദ്രബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ആശാ വർക്കേഴ്സ് ആൻഡ് ഫെസിലിറ്റേഴ്സ് ഫെഡറേഷന്റെ നടപടി. ഗ്രാമീണ ആരോഗ്യ മേഖലയുടെ നട്ടെല്ലായ ആശാ വർക്കർമാർക്കു തുച്ഛമായ വേതനമാണ് ലഭിക്കുന്നതെന്നും പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളില്ലെന്നും കത്തിലുണ്ട്. വേതനം അവസാനമായി പരിഷ്കരിച്ചത് 2010 ലാണ്.ബജറ്റ് പ്രഖ്യാപനത്തെത്തുടർന്ന് 2024-25-ൽ ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതിക്കായി കേന്ദ്രം 7500 കോടി രൂപ വകയിരുത്തിയെങ്കിലും പദ്ധതി പ്രഖ്യാപനത്തിൽ ഒതുങ്ങി.എന്നാൽ, കേന്ദ്രം പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ കേരളം ആശാവർക്കർമാരെയും അങ്കണവാടി ജീവനക്കാരെ പദ്ധതിയുടെ ഭാഗമാക്കിയിരുന്നു. പദ്ധതി പുതുക്കിയ പശ്ചാത്തലത്തിൽ തുടർനടപടി സംബന്ധിച്ചും തുക സംബന്ധിച്ചും കേന്ദ്രത്തോട് രേഖാമൂലം മറുപടി ആവശ്യപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ലെന്നു സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.


Source link

Related Articles

Back to top button