KERALAM

ഷെറിന്റെ മോചനം: ഗവർണർ തിരിച്ചെത്തിയ ശേഷം നടപടി

തിരുവനന്തപുരം: ഭാസ്കര കാരണവർ വധക്കേസിലെ ജീവപര്യന്തം ശിക്ഷ ഇളവു ചെയ്ത് പ്രതി ഷെറിനെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ ശുപാർശയിൽ, ഗവർണർ 2ന് രാജ്ഭവനിൽ തിരിച്ചെത്തിയ ശേഷം തുടർനടപടി. ശുപാർശ അംഗീകരിക്കരുതെന്ന് രമേശ് ചെന്നിത്തലയടക്കം നൽകിയ പരാതികളും ഗവർണർ ആർലേക്കർ പരിഗണിക്കും.

ഗോവയിലുള്ള ഗവർണർ ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻഷനിൽ പങ്കെടുത്ത ശേഷം ഞായറാഴ്ച തലസ്ഥാനത്തെത്തും. പരാതികൾ സർക്കാരിനയച്ച് വിശദീകരണം തേടാനും ഇടയുണ്ട്.


Source link

Related Articles

Back to top button