INDIA

ബജറ്റ് ഇന്ന്: തല്ലില്ലല്ലോ, തലോടില്ലേ?; പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും ശുഭസൂചന നൽകി സർക്കാർ

ബജറ്റ് ഇന്ന്: പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും ശുഭസൂചന നൽകി സർക്കാർ; തല്ലില്ലല്ലോ, തലോടില്ലേ? | മനോരമ ഓൺലൈൻ ന്യൂസ് – India’s Union Budget 2025 prioritizes the middle class with significant welfare measures. The Economic Survey predicts a slower economic growth rate for the coming fiscal year | India News, Malayalam News | Manorama Online | Manorama News

ബജറ്റ് ഇന്ന്: തല്ലില്ലല്ലോ, തലോടില്ലേ?; പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും ശുഭസൂചന നൽകി സർക്കാർ

മനോരമ ലേഖകൻ

Published: February 01 , 2025 03:37 AM IST

1 minute Read

രാഷ്ട്രപതിയുടെ പ്രസംഗത്തിൽ നിറയെ ‘മിഡിൽ ക്ലാസ്’ എന്ന വാക്ക്

ഐശ്വര്യമുണ്ടാകട്ടെ എന്ന് പ്രധാനമന്ത്രി

ബജറ്റ് അവതരണം രാവിലെ 11ന്

കുതിക്കട്ടെ രാഷ്ട്രം… ബജറ്റ് സമ്മേളന പ്രസംഗത്തിനായി പാർലമെന്റിലേക്കു പുറപ്പെടുന്നതിനു മു‍ൻപ് തന്റെ
അംഗരക്ഷകർ സഞ്ചരിക്കുന്ന കുതിരകളിലൊന്നിന് രാഷ്ട്രപതി ദ്രൗപദി മുർമു തീറ്റ കൊടുക്കുന്നു.

ന്യൂഡൽഹി ∙ ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് രാവിലെ 11ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന്റെ ഊന്നൽ ഇടത്തരക്കാർക്കും പിന്നാക്കവിഭാഗങ്ങൾക്കും ആയിരിക്കുമെന്ന് സൂചന. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം ഇടത്തരക്കാരുടെ  ക്ഷേമത്തിലൂന്നിയായിരുന്നു രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസംഗം. ​രാഷ്ട്രപതി പ്രസംഗത്തിൽ 8 തവണയാണ് ‘മിഡിൽ ക്ലാസ്’ എന്ന വാക്ക് ആവർത്തിച്ചത്. സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെ ഇടത്തരക്കാർക്ക് ഐശ്വര്യമുണ്ടാകട്ടെയെന്ന ആശംസയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേർന്നത്. 

രാഷ്ട്രപതി ദ്രൗപദി മുർമു ‘ഇന്ത്യ പോലൊരു രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി, ഇടത്തരക്കാരുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കുന്നതിനെ ആശ്രയിച്ചാണ്. ഇടത്തരക്കാർ എത്രയേറെ സ്വപ്നം കാണുന്നുവോ, അത്രയേറെ രാജ്യം പുരോഗതി നേടും. ഈ സർക്കാരാണ് ആദ്യമായി ഇടത്തരക്കാരുടെ സംഭാവനകളെ എല്ലാ വേളകളിലും പരസ്യമായി അംഗീകരിച്ചതും അഭിനന്ദിച്ചതും. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘​സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മിയെ നമിക്കുന്നു. ഇടത്തരക്കാർക്കും പാവപ്പെട്ടവർക്കും ലക്ഷ്മി ദേവിയുടെ അനുഗ്രഹം തുടർന്നും കൂടുതലായി ലഭിക്കട്ടെയെന്നു പ്രാർഥിക്കും.’ സാമ്പത്തിക സർവേ വളർച്ച 7 ശതമാനത്തിൽ താഴെത്തന്നെ ന്യൂഡൽഹി ∙ ഏപ്രിൽ ഒന്നിനു തുടങ്ങുന്ന അടുത്ത സാമ്പത്തികവർഷം (2025–26) ഇന്ത്യയുടെ സാമ്പത്തികവളർച്ച 6.3– 6.8% ആയിരിക്കുമെന്ന് കേന്ദ്രസർക്കാരിന്റെ സാമ്പത്തികസർവേ റിപ്പോർട്ട്. ഇതോടെ തുടർച്ചയായ രണ്ടാം വർഷവും 7 ശതമാനത്തിന് താഴെയായിരിക്കും രാജ്യത്തിന്റെ വളർച്ചയെന്ന് ഏറക്കുറെ വ്യക്തമായി. നടപ്പ് സാമ്പത്തിക വർഷത്തെ (2024–25) സാമ്പത്തിക വളർച്ച കഴിഞ്ഞ 4 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 6.4 ശതമാനമായിരിക്കുമെന്നാണ് ഏതാനും ആഴ്ച മുൻപ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് വിലയിരുത്തിയത്.

കഴിഞ്ഞ സാമ്പത്തികവർഷം 8.2 ശതമാനമായിരുന്നു ജിഡിപി വളർച്ച. ഇക്കൊല്ലം രണ്ടാം പാദത്തിൽ (ജൂലൈ–സെപ്റ്റംബർ) വളർച്ചയിൽ കനത്ത ഇടിവ് നേരിട്ടിരുന്നു.

English Summary:
Union Budget 2025: India’s Union Budget 2025 prioritizes the middle class with significant welfare measures. The Economic Survey predicts a slower economic growth rate for the coming fiscal year

mo-legislature-unionbudget mo-politics-leaders-nirmalasitharaman mo-news-common-newdelhinews mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 2sg7qgfr6ujf8ki4819srl9i3q


Source link

Related Articles

Back to top button