KERALAM

കേന്ദ്ര ബഡ്ജറ്റിൽ കണ്ണുംനട്ട് വയനാട്

കൽപ്പറ്റ: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്ജറ്റിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് വയനാടൻ ജനത. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട് പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രതീക്ഷ. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സഹായ ധനം കാര്യമായി പ്രഖ്യാപിച്ചിരുന്നില്ല. 3000 കോടി രൂപ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 1500 കോടി രൂപയെങ്കിലും അനുവദിക്കണമെന്നതാണ് ആവശ്യം. രണ്ടുതവണ വിശദമായ മെമ്മോറാണ്ടം കേരളം സമർപ്പിച്ചിരുന്നു. മെമ്മോറാണ്ടത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു കൂടുതൽ തുക അനുവദിക്കാതിരുന്നത്.

വയനാട് പാക്കേജിന് പുറമെ നഞ്ചങ്കോട്-വയനാട് റെയിൽവേ. ബന്ദിപ്പൂർ വനമേഖലയിലെ രാത്രി യാത്രാ നിരോധനത്തിന് ബദൽ എന്ന നിലയിൽ നിർദ്ദേശിക്കപ്പെട്ട തുരങ്കപാത എന്നീ പദ്ധതികൾക്ക് ഫണ്ട് അനുവദിക്കുമോ എന്നറിയാനും കാത്തിരിക്കുകയാണ് ജനങ്ങൾ. കഴിഞ്ഞ ഡിസംബർ മാസത്തിലാണ് ബന്ദിപ്പൂർ വനമേഖലയിലെ തുരങ്കപാത സംബന്ധിച്ച് കേന്ദ്രസർക്കാർ പ്രഖ്യാപനം നടത്തിയത്. സ്വപ്ന പദ്ധതി എന്ന നിലയ്ക്ക് ഇതിന് തുക വകയിരുത്തും എന്നാണ് പ്രതീക്ഷ.


Source link

Related Articles

Back to top button