INDIALATEST NEWS

മിന്നും നക്ഷത്രമായ് കൽപന, 22–ാം ചരമവാർഷികം ഇന്ന്; ആകാശത്തോളം പരന്ന ഒരു നോവിന്റെ ഓർമ


ഫെബ്രുവരി ഒന്നാം തീയതി എത്തുന്നത് ആകാശത്തോളം പരന്ന ഒരു നോവിന്റെ ഓർമയുമായാണ്. 22 വർഷം മുൻപ് ഇതേ ദിനത്തിലാണു ബഹിരാകാശത്തു നിന്നും ഭൂമിയിലേക്കു തിരികെ വന്ന കൊളംബിയ എന്ന നാസയുടെ സ്‌പേസ് ഷട്ടിൽ തീപിടിച്ച് ആകാശത്ത് കത്തി നശിച്ചത്. ഈ ബഹിരാകാശ ദുരന്തത്തിൽ മരിച്ച 7 യാത്രികരിൽ ഒരാൾ കൽപന ചൗളയായിരുന്നു. ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യൻ വംശജ.ദുരന്തം നടക്കുമ്പോൾ 40 വയസ്സായിരുന്നു കൽപനയ്ക്ക്. ഹരിയാനയിലെ കർണാലിൽ ജനിച്ച കൽപന പഞ്ചാബ് എൻജിനീയറിങ് കോളജിൽനിന്നു ബിരുദം നേടി യുഎസിലേക്കു കുടിയേറി 1988 ൽ കൊളറാഡോ സർവകലാശാലയിൽ നിന്ന് എയ്‌റോസ്‌പേസ് എൻജിനീയറിങ്ങിൽ പിഎച്ച്ഡി നേടി. 1997 ൽ ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജയായ വനിതയെന്ന നേട്ടം കൈവരിച്ചു. 2003 ലെ രണ്ടാം യാത്രയ്ക്കുശേഷമുള്ള മടക്കത്തിനിടെയാണു മരണം. 


Source link

Related Articles

Back to top button