ഇന്ത്യയിൽ വാണിജ്യ ബാങ്കുകളുടെ ആസ്തിനിലവാരം കിട്ടാക്കടം കുറഞ്ഞ് മെച്ചപ്പെട്ടെന്ന് സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നു. മൊത്തം നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) 2024 സെപ്റ്റംബർ പ്രകാരം 12 വർഷത്തെ താഴ്ചയായ 2.6 ശതമാനത്തിലെത്തി. നികുതിക്കു ശേഷമുള്ള ലാഭം 2024-25ന്റെ ആദ്യ പകുതിയിൽ 22.2% ഉയർന്നു. ബാങ്കുകളുടെ മൂലധന പര്യാപതതാ അനുപാതം (ക്രെഡിറ്റ്-ടു-റിക്സ്-വെയിറ്റഡ് അസറ്റ് റേഷ്യോ/സിആർഎആർ) മെച്ചപ്പെട്ടതും നേട്ടമാണ്.ജിഡിപിയും വായ്പകളും തമ്മിലെ അന്തരം 2022-23 ജൂൺപാദത്തിൽ മൈനസ് 10.3% ആയിരുന്നത് നടപ്പുവർഷം ആദ്യപാദത്തിൽ മൈനസ് 0.3 ശതമാനമായി. ബാങ്കുകളിൽ നിക്ഷേപവും ഉയരുന്നു. കാർഷികം, വ്യവസായം, വ്യക്തിഗതം, എംഎസ്എംഇ, വലിയ കമ്പനികൾ തുടങ്ങിയവയ്ക്കുള്ള വായ്പാ വിതരണവും മെച്ചപ്പെട്ടു. ഗ്രാമീൺ ബാങ്കുകളുടെ (ആർആർബി) സംയോജിത ലാഭം 2022-23ലെ 4,974 കോടി രൂപയിൽ നിന്ന് 2023-24ൽ 7,571 കോടി രൂപയിലെത്തി. സിആർഎആർ 13.4ൽ നിന്ന് 14.2 ശതമാനമായി. ക്രെഡിറ്റ്-ടു-ഡെപ്പോസിറ്റ് റേഷ്യോ 67.5ൽ നിന്നുയർന്ന് 71.2 ശതമാനവുമായി.
Source link
കിട്ടാക്കടം കുറഞ്ഞു; ബാങ്കുകൾ ശക്തമെന്ന് സാമ്പത്തിക സർവേ, റിയൽ എസ്റ്റേറ്റും ടൂറിസവും ഉഷാർ
