BUSINESS
കേന്ദ്ര ബജറ്റ് 2025: ടൂറിസം മേഖലയ്ക്കുവേണം ‘അടിസ്ഥാനസൗകര്യ’ മേഖലാ പദവി, ധനമന്ത്രി കനിയുമോ?

വീണ്ടുമൊരു കേന്ദ്ര ബജറ്റ് മുന്നിലെത്തി നിൽക്കേ, ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയും പ്രതീക്ഷിക്കുന്നത് വലിയ ആനുകൂല്യങ്ങൾ. ടൂറിസം മേഖലയ്ക്ക് അടിസ്ഥാനസൗകര്യ വികസന മേഖലാ പദവിയും ചെറുകിട ഹോസ്പിറ്റാലിറ്റി പദ്ധതികൾക്ക് വ്യാവസായിക പദവിയും നൽകണമെന്നതാണ് മുഖ്യ ആവശ്യം. നിലവിൽ 200 കോടി രൂപ രൂപയ്ക്കുമേൽ നിക്ഷേപമൂല്യമുള്ള ഹോട്ടലുകൾക്കും 300 കോടി രൂപയ്ക്കുമേൽ മൂല്യമുള്ള കൺവെൻഷൻ സെന്ററുകൾക്കും വ്യാവസായിക പദവിയുണ്ട്. ഇത് ഇരു വിഭാഗങ്ങൾക്കും 10 കോടി രൂപയായി നിശ്ചയിക്കണമെന്ന് അസോസിയേഷനുകൾ ആവശ്യപ്പെടുന്നു.
Source link