KERALAM

ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസം ; നാളെ മുതൽ വൈദ്യുതി ചാർജ് കുറയുമെന്ന് കെ എസ് ഇ ബി

തി​രു​വ​ന​ന്ത​പു​രം​:​ ​ ഫെബ്രുവരി മുതൽ ഉപഭോക്താക്കൾക്ക് വൈദ്യുത ചാർജിൽ നേരിയ ആശ്വാസം. ഫെബ്രുവരി ഒന്നു മുതൽ യൂണിറ്റിന് 90 പൈസ നിരക്കിൽ വൈദ്യുതി ചാർജ് കുറയുമെന്ന് കെ.എസ്. ഇഉ,​.ബി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. ഇന്ധന സർചാർജ് ഇനത്തിലാണ് കുറവ് ലഭിക്കുക. ഈ​ ​മാ​സം​ വ​രെ​ 19​ ​പൈ​സ​യാ​യി​രു​ന്നു​ ​സ​ർ​ചാ​ർ​ജ് ​ഇ​ന​ത്തി​ൽ​ ​പി​രി​ച്ചി​രു​ന്ന​ത്.​ ​ഇ​തി​ൽ​ 10​ ​പൈ​സ​ ​വൈ​ദ്യു​തി​ ​ബോ​ർ​ഡ് ​സ്വ​ന്തം​ ​നി​ല​യി​ൽ​ ​പി​രി​ക്കു​ന്ന​തും​ 9​ ​പൈ​സ​ ​വൈ​ദ്യു​തി​ ​റ​ഗു​ലേ​റ്റ​റി​ ​ക​മ്മി​ഷ​ൻ​ ​അം​ഗീ​ക​രി​ച്ച​തു​മാ​ണ്.​

2024​ ​സെ​പ്റ്റം​ബ​ർ​ ​വ​രെ​യു​ള്ള​ ​കാ​ല​യ​ള​വി​ൽ​ ​വൈ​ദ്യു​തി​ ​വാ​ങ്ങാ​ൻ​ ​കെ.​എ​സ്.​ഇ.​ബി​ക്ക് ​അ​ധി​ക​മാ​യി​ ​ചെ​ല​വാ​യ​ ​തു​ക​ ​ഈ​ടാ​ക്കാ​ൻ​ ​റ​ഗു​ലേ​റ്റ​റി​ ​ക​മ്മി​ഷ​ൻ​ ​അ​നു​വ​ദി​ച്ച​ 9​ ​പൈ​സ​ ​സ​ർ​ചാ​ർ​ജ് ​ഈ​ ​മാ​സം​ ​അ​വ​സാ​നി​ക്കും.​ ​അ​തി​നാ​ലാ​ണ് ​ബി​ല്ലി​ൽ​ 9​ ​പൈ​സ​ ​കു​റ​യു​ന്ന​ത്. അതേസമയം വൈ​ദ്യു​തി​ ​സ​ർ​ചാ​ർ​ജാ​യി​ ​യൂ​ണി​റ്റി​ന് 10​ ​പൈ​സ​ ​ഫെ​ബ്രു​വ​രി​യി​ലും​ ​ഈ​ടാ​ക്കു​മെ​ന്ന് ​കെ.​എ​സ്.​ഇ.​ബി. അറിയിച്ചു. ​ 2024​ ​ഡി​സം​ബ​റി​ൽ​ ​വൈ​ദ്യു​തി​ ​വാ​ങ്ങി​യ​തി​ൽ​ 18.13​ ​കോ​ടി​യു​ടെ​ ​അ​ധി​ക​ ​ബാ​ധ്യ​ത​യു​ണ്ടാ​യ​ത് ​ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്.​ ​


Source link

Related Articles

Back to top button