BUSINESS

അവധിയില്ല; ഓഹരി വിപണി നാളെയും തുറക്കും, തുടരുമോ ബജറ്റ് ആവേശം? 2025ൽ 14 പൊതു അവധികൾ


മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരണദിനമായ നാളെ (ശനി) ഓഹരി വിപണി പ്രവർത്തിക്കും. പൊതുവേ ശനിയും ഞായറും വിപണിക്ക് അവധിയാണ്. എന്നാൽ, ബജറ്റ് പ്രഖ്യാപനങ്ങളോട് അന്നുതന്നെ പ്രതികരിക്കാൻ നിക്ഷേപകർക്ക് അവസരം ഉറപ്പാക്കാനാണ് എൻഎസ്ഇയും ബിഎസ്ഇയും നാളത്തെ അവധി ഒഴിവാക്കിയത്. മുമ്പ് ബജറ്റ് അവതരിപ്പിക്കപ്പെട്ട ശനിയാഴ്ചകളായ 2015 ഫെബ്രുവരി 28, 2020 ഫെബ്രുവരി ഒന്ന് തീയതികളിലും ഓഹരി വിപണികൾ പ്രവർത്തിച്ചിരുന്നു. പൊതുവേ ബജറ്റിൽ കൂടുതൽ‌ ഊന്നലുണ്ടാകുക അടിസ്ഥാന സൗകര്യവികസനം, ബാങ്കിങ്, മാനുഫാക്ചറിങ്, ആരോഗ്യ സേവനമേഖലകൾക്കായിരിക്കും. നികുതി, വിവിധ മേഖലകൾക്കായുള്ള നയങ്ങൾ, ഫണ്ട് വകയിരുത്തലുകൾ എന്നിവ സംബന്ധിച്ച പ്രഖ്യാപനങ്ങളുമുണ്ടാകും. ഇവയോടെല്ലാം അന്നുതന്നെ പ്രതികരിക്കാൻ വിപണി പ്രവർത്തിക്കുന്നതുവഴി നിക്ഷേപകർക്ക് കഴിയും. തുടർന്നുള്ള ദിവസങ്ങളിലേക്കുള്ള വിപണിയുടെ ട്രെൻഡും അതുവഴി അറിയാം. തുടർച്ചയായ 8-ാം ബജറ്റ് അവതരണത്തിനാണ് ധനമന്ത്രി നിർമല സീതാരാമൻ ഒരുങ്ങുന്നത്. ഇത് റെക്കോർഡുമാണ്.


Source link

Related Articles

Back to top button