BUSINESS

ഗ്രേറ്റ് ഇന്ത്യന്‍ മിഡില്‍ ക്ലാസിനെ താരമാക്കുന്നു, ഇടത്തരക്കാര്‍ ജാഗ്രതൈ!


ഇന്ത്യയില്‍ ഇപ്പോള്‍ മിഡില്‍ക്ലാസ് പ്രേമം വഴിഞ്ഞൊഴുകുകയാണ്. പ്രത്യേകിച്ചും ശമ്പളവരുമാനക്കാരായ ഇടത്തരക്കാരോടുള്ള പ്രേമം അണപൊട്ടുന്നു. അവരുടെ കൈകളിലേക്ക് എങ്ങനെ കൂടുതല്‍ പണം എത്തിക്കാമെന്നാണ് എല്ലാവരുടെയും ചിന്ത. മാധ്യമങ്ങളിലൊക്കെ അതിനുള്ള നിര്‍ദേശങ്ങളുടെ പ്രളയമാണ്. പ്രീ ബജറ്റ് ചര്‍ച്ചകളിലെല്ലാം താരം ദി ഗ്രേറ്റ് ഇന്ത്യന്‍ മിഡില്‍ ക്ലാസ് തന്നെ.ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ പിന്നോട്ടടിക്ക് കാരണം ഇടത്തരക്കാരന്റെ പണം ചിലവഴിക്കല്‍ കുറഞ്ഞതാണ് കാരണം എന്ന് കണ്ടെത്തലാണ് ഇപ്പോള്‍ ഈ പുതിയ പ്രേമത്തിന് കാരണം. 2024-25 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ച 6.4 ശതമാനം മാത്രമായിരിക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. അതാകട്ടെ കഴിഞ്ഞ നാലുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണ്.


Source link

Related Articles

Back to top button