‘രാഷ്ട്രപതി തളർന്നു, പാവം’; സോണിയയുടെ പരാമർശം വിവാദത്തിൽ, മാപ്പുപറയണമെന്ന് ബിജെപി

രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള സോണിയ ഗാന്ധിയുടെ പ്രതികരണം വിവാദത്തിൽ | മനോരമ ഓൺലൈൻ ന്യൂസ് – Sonia Gandhi’s Remarks on President Draupadi Murmu’s Speech Spark Outrage | Draupadi Murmu | Soniya Gandhi | India Parliament News Malayalam | Malayala Manorama Online News
‘രാഷ്ട്രപതി തളർന്നു, പാവം’; സോണിയയുടെ പരാമർശം വിവാദത്തിൽ, മാപ്പുപറയണമെന്ന് ബിജെപി
ഓൺലൈൻ ഡെസ്ക്
Published: January 31 , 2025 05:31 PM IST
Updated: January 31, 2025 05:37 PM IST
1 minute Read
സോണിയ ഗാന്ധി (ചിത്രം: മനോരമ)
ന്യൂഡൽഹി∙ രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള സോണിയ ഗാന്ധിയുടെ പ്രതികരണം വിവാദത്തിൽ. ‘പ്രസംഗത്തിന്റെ അവസാനം എത്തിയപ്പോഴേക്കും രാഷ്ട്രപതി തളർന്നു. അവർക്ക് സംസാരിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. പാവം’ എന്ന പ്രതികരണമാണ് സോണിയയെ വെട്ടിലാക്കിയത്. പ്രസംഗം മുഴുവൻ വ്യാജ വാഗ്ദാനങ്ങളായിരുന്നുവെന്നും ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് രാഷ്ട്രപതി സംസാരിച്ചില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു.
അതേസമയം, സോണിയയുടെ പരാമർശം രാഷ്ട്രപതിയുടെ പദവിയെ അവഹേളിക്കുന്നതും ഫ്യൂഡൽ മനോഭാവം വ്യക്തമാക്കുന്നതുമാണെന്ന് ബിജെപി വിമർശിച്ചു. പ്രസ്താവനയ്‌ക്കെതിരെ രാഷ്ട്രപതി ഭവനും രംഗത്തെത്തി. രാഷ്ട്രപതിയുടെ പ്രസംഗത്തെക്കുറിച്ചു കോൺഗ്രസിന്റെ ചില പ്രമുഖ നേതാക്കൾ നടത്തിയ പരാമർശം ദൗർഭാഗ്യകരവും പൂർണമായും ഒഴിവാക്കേണ്ടതുമായിരുന്നെന്ന് രാഷ്ട്രപതി ഭവൻ പറഞ്ഞു. രാഷ്ട്രപതിയുടെ പദവിയെ വ്രണപ്പെടുത്തുന്ന പരാമർശമായിരുന്നു അത്. മര്യാദയുടെ ലംഘനമാണ് അവർ ചെയ്തതെന്നും രാഷ്ട്രപതി ഭവൻ പ്രസ്താവനയിൽ പറഞ്ഞു.
‘ രാഷ്ട്രപതി ഒരു ഘട്ടത്തിലും തളർന്നുപോയിട്ടില്ല. മറിച്ച്, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിനും സ്ത്രീകൾക്കും കർഷകർക്കുമായി സംസാരിക്കുക എന്നത് ക്ഷീണിപ്പിക്കുന്ന കാര്യമല്ലെന്നാണ് രാഷ്ട്രപതി വിശ്വസിക്കുന്നത്’–രാഷ്ട്രപതി ഭവന്റെ പ്രസ്താവനയിൽ പറയുന്നു.
സോണിയയുടെ പരാമർശം ദരിദ്രരെയും ആദിവാസികളെയും അവഹേളിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചു. രാഷ്ട്രപതി പാർലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. പക്ഷേ, രാജ കുടുംബത്തിലെ ഒരംഗത്തിന് അവരുടെ ഭാഷ ബോറായി തോന്നി. മറ്റൊരംഗം പറയുന്നു രാഷ്ട്രപതിയുടെ ഭാഷ ക്ഷീണിച്ചതായി തോന്നിയെന്ന്. രാജ കുടുംബത്തിന് ‘അർബൻ നക്സൽ’ പോലെയുള്ള വാക്കുകളോടാണ് കൂടുതൽ പ്രിയമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോൺഗ്രസ് പാർട്ടിയുടെ വരേണ്യ, ദരിദ്ര–ആദിവാസി വിരുദ്ധ സ്വഭാവമാണ് സോണിയയുടെ പ്രസ്താവനയിൽ തെളിയുന്നതെന്ന് ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ പറഞ്ഞു. കോൺഗ്രസ് മാപ്പു പറയണമെന്നും നഡ്ഡ ആവശ്യപ്പെട്ടു.
അതേസമയം, സോണിയയെ പ്രതിരോധിച്ച് മകളും എംപിയുമായ പ്രിയങ്ക ഗാന്ധി രംഗത്തെത്തി. സോണിയയുടെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് പ്രിയങ്ക പറഞ്ഞു. 78 വയസ്സുള്ളയാണ് തന്റെ അമ്മ. ഇത്രയും വലിയ പ്രസംഗം വായിച്ച് രാഷ്ട്രപതി തളർന്നിട്ടുണ്ടാകുമെന്ന് വളരെ ലളിതമായി പറയുക മാത്രമാണ് ചെയ്തത്. അവർ രാഷ്ട്രപതിയെ പൂർണമായി ബഹുമാനിക്കുന്നു. മാധ്യമങ്ങൾ ഈ രീതിയിൽ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്യുന്നത് ദൗർഭാഗ്യകരമാണ്. രാഷ്ട്രപതിയെ ഒരുതരത്തിലും അവഹേളിച്ചിട്ടില്ല. കാര്യങ്ങളെ വിവാദത്തിലേക്ക് തള്ളിവിട്ടതിൽ ബിജെപി മാപ്പുപറയണമെന്നും പ്രിയങ്ക പറഞ്ഞു.
English Summary:
Sonia Gandhi’s Remarks on President Draupadi Murmu’s Speech controversy: Sonia Gandhi’s criticism of President Draupadi Murmu’s speech ignited a major political controversy.
mo-legislature-parliament 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-soniagandhi 7cjlkvef66u20u8ppmfta5fmpt mo-politics-leaders-draupadimurmu
Source link