BUSINESS

ചെറുകിടക്കാർക്ക് 60% വരെ സർക്കാർ ഗാരന്റിയിൽ വായ്പ: പദ്ധതിക്ക് അംഗീകാരം


ന്യൂഡൽഹി∙ സൂക്ഷ്മ–ചെറുകിട–ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) യന്ത്രങ്ങളും മറ്റും വാങ്ങാനായി 60% വരെ സർക്കാർ ഗാരന്റിയിൽ വായ്പ ലഭ്യമാക്കാനുള്ള പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകി. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനമാണ് യാഥാർഥ്യമാകുന്നത്. ഗാരന്റി നിൽക്കുന്ന വായ്പാത്തുക പരമാവധി 100 കോടി രൂപയായിരിക്കും.നാഷനൽ ക്രെഡിറ്റ് ഗാരന്റി ട്രസ്റ്റി കമ്പനിക്കാണ് (എൻസിജിടിസി) മ്യൂച്വൽ ക്രെഡിറ്റ് ഗാരന്റി എന്ന സ്കീമിന്റെ ‌ചുമതല. ഈ പദ്ധതിയിൽ റജിസ്റ്റർ ചെയ്ത ഷെഡ്യൂൾഡ് കമേഴ്സ്യൽ ബാങ്കുകൾ, ബാങ്കിങ് ഇതര ധന സ്ഥാപനങ്ങൾ, ഓൾ ഇന്ത്യ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ് (എഐഎഫ്ഐ) എന്നിവ വഴിയാണ് വായ്പ ലഭ്യമാക്കുക. സംരംഭത്തിന് ഉദ്യം റജിസ്ട്രേഷൻ നമ്പറുണ്ടായിരിക്കണം. 50 കോടി രൂപ വരെയുള്ള വായ്പ തിരിച്ചടയ്ക്കാ‍ൻ 8 വർഷം സാവകാശം ലഭിക്കും. 2 വർഷം മൊറട്ടോറിയവുമുണ്ട്.


Source link

Related Articles

Back to top button