BUSINESS

നോൺ കേരളം! ഇറച്ചിയും മീനുമില്ലാതെ മലയാളിയ്ക്കെന്ത് ഭക്ഷണം!


ന്യൂഡൽഹി∙ നോൺ–വെജിറ്റേറിയൻ ഭക്ഷണങ്ങൾ വാങ്ങാനായി ഏറ്റവും ഉയർന്ന വിഹിതം നീക്കിവയ്ക്കുന്ന സംസ്ഥാനങ്ങളിൽ തുടർച്ചയായി രണ്ടാം വർഷവും കേരളം ഒന്നാമത്. ഗ്രാമീണമേഖലയിൽ പച്ചക്കറി വാങ്ങുന്നതിന് ഏറ്റവും കുറവ് വിഹിതം മാറ്റിവയ്ക്കുന്നതും കേരളത്തിലാണ്, 9.49%. നഗരമേഖലകളിൽ 8.27 ശതമാനമാണ് പച്ചക്കറി വാങ്ങാനായി കുടുംബങ്ങൾ മാറ്റിവയ്ക്കുന്നത്.നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ (എൻഎസ്ഒ) 2023–24 വർഷത്തെ ഗാർഹിക ഉപഭോഗ സർവേ റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്. നോൺ–വെജിറ്റേറിയൻ ഇനത്തിൽ 2022–23ലും കേരളമായിരുന്നു ഒന്നാമത്.


Source link

Related Articles

Back to top button