WORLD
ഇന്ത്യയടക്കമുള്ള ബ്രിക്സ് രാജ്യങ്ങൾക്ക് ഭീഷണിയായി ട്രംപ്; 'ഡോളറിനെ കൈവിട്ടാൽ 100% നികുതി'

വാഷിങ്ടൺ: അന്താരാഷ്ട്ര പണമിടപാടുകൾക്ക് ഡോളറിനുപകരം മറ്റേതെങ്കിലും കറൻസി ഉപയോഗിക്കുന്നതിനെതിരേ ബ്രിക്സ് രാജ്യങ്ങൾക്കു വീണ്ടും മുന്നറിയിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മറ്റേതെങ്കിലും കറൻസി ഉപയോഗിച്ചാൽ 100 ശതമാനം ഇറക്കുമതിച്ചുങ്കം നേരിടേണ്ടിവരുമെന്നാണ് ട്രംപിന്റെ ഭീഷണി. സ്വന്തം സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം കുറിച്ചത്.ഡോളറിന് പകരം മറ്റ് ഏതെങ്കിലും കറൻസി ഉപയോഗിക്കില്ലെന്ന ഉറപ്പ് ഈ രാജ്യങ്ങളിൽ നിന്ന് വേണം. മറിച്ചൊരു ശ്രമമുണ്ടായാല്‍ അമേരിക്കന്‍ വിപണിയോട് വിടപറയേണ്ടിവരും. ബ്രിക്‌സ് രാജ്യങ്ങള്‍ അന്താരാഷ്ട്ര വ്യാപാരത്തില്‍നിന്ന് ഡോളറിനെ നീക്കാന്‍ സാധ്യതയില്ല. അങ്ങനെ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്ക് അമേരിക്കയോട് ഗുഡ്‌ബൈ പറയാമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Source link