BUSINESS
കല്യാൺ ജ്വല്ലേഴ്സിന് 21.2% ലാഭക്കുതിപ്പ്; ഓഹരികളിൽ വൻ മുന്നേറ്റം, ചെയർമാനായി വീണ്ടും വിനോദ് റായ്

കേരളം ആസ്ഥാനമായ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാൺ ജ്വല്ലേഴ്സിന്റെ ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് 10 ശതമാനത്തിലധികം മുന്നേറ്റത്തിൽ. ഇന്നലത്തെ വ്യാപാരാന്ത്യ വിലയായ 440.65 രൂപയിൽ നിന്ന് കുതിച്ച് 460.05 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഒരുഘട്ടത്തിൽ വില 11.5 ശതമാനത്തിലധികം ഉയർന്ന് 496.85 രൂപവരെ എത്തി. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 11.26% നേട്ടവുമായി 490.25 രൂപയിൽ (രാവിലെ 11.15ന്).കല്യാൺ ജ്വല്ലേഴ്സിന്റെ വിപണിമൂല്യം വീണ്ടും 50,000 കോടി രൂപയും കടന്നു. ഇക്കഴിഞ്ഞ ജനുവരി രണ്ടിന് രേഖപ്പെടുത്തിയ 795.40 രൂപയാണ് കല്യാൺ ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. 52-ആഴ്ചത്തെ താഴ്ച കഴിഞ്ഞവർഷം ഫെബ്രുവരി ഒന്നിന് കുറിച്ച 321.95 രൂപയും.
Source link