INDIALATEST NEWS

പട്പട്ഗഞ്ചിൽ പൊരിഞ്ഞ പോര്: സിസോദിയയ്ക്ക് പകരം എഎപിയുടെ ‘ഗുരുജി’; താമര വിരിയിക്കാൻ നേഗി


ന്യൂഡൽഹി ∙ ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്ന് കുടിയേറിയ പൂർവാഞ്ചൽ സ്വദേശികൾക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനമുണ്ട്. ആ വോട്ട് ലക്ഷ്യമിട്ടാണ് ഛഠ് പൂജ ഉത്സവത്തിന് പൊതു അവധി അനുവദിച്ച് മഹാ ഉത്സവമാക്കുമെന്നും പൂർവാഞ്ചലികൾക്കായി ബജറ്റിൽ പ്രത്യേക വിഹിതം മാറ്റിവയ്ക്കും എന്നും വിവിധ രാഷ്ട്രീയപാർട്ടികൾ പ്രകടനപത്രിക പത്രികയിൽ പ്രഖ്യാപിച്ചത്.വോട്ടർമാരിൽ 30 ശതമാനത്തിലേറെയുള്ള പൂർവാഞ്ചലികൾ ഏറ്റവുമധികമുള്ള നിയമസഭാ മണ്ഡലമാണ് പട്പട്ഗഞ്ച്. ദീർഘകാലം കോൺഗ്രസിനൊപ്പവും 2013 മുതൽ എഎപിക്കൊപ്പവും നിന്ന മണ്ഡലം. ആദ്യതവണ വൻഭൂരിപക്ഷം നേടിയ ജയിച്ച മനീഷ് സിസോദിയയ്ക്ക് 2020ൽ 3207 വോട്ടിന്റെ നേരിയ ഭൂരിപക്ഷമാണ് ഉറപ്പിക്കാനായത്. ഇത്തവണ മണ്ഡലം മാറിയ സിസോദിയയ്ക്കു പകരം രാഷ്്ട്രീയ ഗോദയിൽ തുടക്കക്കാരനായ അവധ് ഓജയെയാണ് എഎപി രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ സിസോദിയയോട് പരാജയപ്പെട്ട രജീന്ദർ സിങ് നേഗിയാണ് ബിജെപി സ്ഥാനാർഥി. ഡിപിസിസി മുൻ അധ്യക്ഷനും മണ്ഡലത്തിലെ മുൻ എംഎൽഎയുമായ അനിൽ ചൗധരിയാണ് കോൺഗ്രസിന്റെ സ്ഥാനാർഥി. കടുത്ത മത്സരം ഉയർത്തി പ്രവചനാതീതമാണ് പട്പട്ഗഞ്ചിന്റെ ഇത്തവണത്തെ ജനവിധി.എഎപിയുടെ ‘ഗുരുജി’3 തവണ എംഎൽഎ, എഎപിയുടെ മുതിർന്ന നേതാവ്, മുൻ ഉപമുഖ്യമന്ത്രി എന്നിങ്ങനെ രാഷ്ട്രീയ പരിചയമുള്ള മനീഷ് സിസോദിയയ്ക്ക് പകരം കഴിഞ്ഞ ഡിസംബറിൽ പാർട്ടിയിലെത്തിയ സിവിൽ സർവീസ് പരിശീലകൻ അവധ് ഓജയെ സിറ്റിങ് സീറ്റിലേക്ക് പരിഗണിച്ച എഎപിയുടെ പരീക്ഷണം കഠിനമാണ്. വർഷങ്ങളായി മണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കുന്ന രണ്ട് പരിചയസമ്പന്നരായ വ്യക്തികളെയാണ് ഓജ നേരിടുന്നത്.


Source link

Related Articles

Back to top button