വീട്ടിലെ വാടകക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; നേതാവിനെ ചൂലുകൊണ്ട് അടിച്ച് യുവതികൾ

വീട്ടിലെ വാടകക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; നേതാവിനെ ചൂലുകൊണ്ട് അടിച്ച് യുവതികൾ | മനോരമ ഓൺലൈൻ ന്യൂസ്- india chennai news malayalam | Women Beat Anna DMK Leader with Broom Following Molestation Attempt | Malayala Manorama Online News
വീട്ടിലെ വാടകക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; നേതാവിനെ ചൂലുകൊണ്ട് അടിച്ച് യുവതികൾ
മനോരമ ലേഖകൻ
Published: January 31 , 2025 10:17 AM IST
1 minute Read
പൊന്നമ്പലം (Photo: X)
ചെന്നൈ ∙ വാടകയ്ക്കു താമസിച്ചിരുന്നവർക്കെതിരെ അതിക്രമം നടത്തിയ അണ്ണാഡിഎംകെ പാർട്ടി നേതാവ് പൊന്നമ്പലത്തെ യുവതികൾ ചൂലുകൊണ്ട് നേരിട്ടു. യുവതികളുടെ പരാതിയെ തുടർന്ന് പൊന്നമ്പലത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈക്കു സമീപം പടപ്പയിലാണു സംഭവം.സ്വകാര്യ മൊബൈൽ അസംബ്ലി പ്ലാന്റിൽ ജോലിചെയ്യുന്ന ഇതര ജില്ലക്കാരായ യുവതികൾ ഏതാനും ദിവസം മുൻപ് പൊന്നമ്പലത്തിന്റെ വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്നു.
ഇതിൽ ഒരു യുവതിയെ പീഡിപ്പിക്കാൻ പൊന്നമ്പലം ശ്രമിച്ചതോടെയാണ് ഇവർ താമസം മാറിയതെന്നാണ് ആരോപണം. പിന്നീട്, പുതിയ താമസസ്ഥലത്തുമെത്തി പൊന്നമ്പലം ശല്യം തുടർന്നു, ഇതോടെ യുവതികൾ ചൂലുകൊണ്ട് അടിക്കുകയായിരുന്നു. അതിന്റെ ദൃശ്യങ്ങളും അവർ മൊബൈൽ ഫോണിൽ പകർത്തി.
English Summary:
Anna DMK leader Ponnambalam was arrested in Chennai after being beaten with a broom by female tenants who accused him of attempted molestation.
7erkg6dce99b2l7mnl9i40iij0 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-crime-molestation mo-news-world-countries-india-indianews mo-judiciary-lawndorder-arrest mo-politics-parties-aiadmk mo-news-common-chennainews
Source link