BUSINESS

സ്വർണം ഇന്നും കുതിച്ച് പുതു ഉയരത്തിൽ; പവന് 1,000 രൂപയ്ക്കടുത്ത് കൂടി, പണിക്കൂലിയും ചേർന്നാൽ വില ‘പൊള്ളും’


വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെ സങ്കടത്തിലാഴ്ത്തി കേരളത്തിൽ സ്വർണവില ഇന്നും കത്തിത്തയറി പുതിയ ഉയരത്തിൽ. ഇന്ന് ഒറ്റയടിക്ക് പവന് 960 രൂപ കൂടി വില 61,840 രൂപയായി. ഗ്രാമിന് 120 രൂപ വർധിച്ച് 7,730 രൂപയിലെത്തി. ഇന്നലെ രേഖപ്പെടുത്തിയ പവന് 60,800 രൂപയും ഗ്രാമിന് 7,610 രൂപയുമെന്ന റെക്കോർഡ് ഇനി മറക്കാം. കഴിഞ്ഞ 3 ദിവസത്തിനിടെ മാത്രം കേരളത്തിൽ പവന് 1,760 രൂപയും ഗ്രാമിന് 220 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 100 രൂപ ഉയർന്ന് പുത്തനുയരമായ 6,385 രൂപയായി. വെള്ളിക്കും ഗ്രാമിന് ഒരു രൂപ വർധിച്ച് വില 101 രൂപയിലെത്തി.


Source link

Related Articles

Back to top button