രാജ്യാന്തര സ്വർണവില റെക്കോർഡ് ഭേദിച്ച് പുതിയ ഉയരത്തിൽ. ഒറ്റയടിക്ക് 47 ഡോളറോളം ഉയർന്ന് ഔൺസിന് വില സർവകാല റെക്കോർഡായ 2,799.09 ഡോളർ വരെയെത്തി. കഴിഞ്ഞ ഒക്ടോബർ 31ന് കുറിച്ച 2,790 ഡോളർ എന്ന റെക്കോർഡ് തകർന്നു. വില വൈകാതെ 2,800 ഡോളർ എന്ന നാഴികക്കല്ല് ഭേദിക്കുമെന്ന വിലയിരുത്തൽ ശക്തം.മെക്സിക്കോ, ചൈന, കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ കനത്ത ഇറക്കുമതി തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം സ്വർണത്തിന് വീണ്ടും ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ സമ്മാനിക്കുന്നുണ്ട്. നിക്ഷേപകർ ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപ പദ്ധതികളിലേക്ക് പണം മാറ്റിത്തുടങ്ങുകയുമാണ്. ഇത് വില വർധിക്കാൻ വഴിയൊരുക്കി.
Source link
റെക്കോർഡ് തകർത്ത് രാജ്യാന്തര സ്വർണവില; കേരളത്തിലും ഇന്ന് പുത്തൻ ഉയരത്തിലേക്ക്
