ആനയെഴുന്നള്ളിപ്പ്: ഏകീകൃത പ്രോട്ടോക്കോൾ പരിഗണിക്കണം

കൊച്ചി: ആനയെഴുന്നള്ളിപ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഏകീകൃത പ്രവർത്തനക്രമം പരിഗണിക്കണമെന്ന് ഹൈക്കോടതി. 2012ലെ നാട്ടാന പരിപാലനച്ചട്ടമനുസരിച്ച് എല്ലാ ജില്ലകൾക്കും ബാധകമായ മാനദണ്ഡങ്ങൾ സർക്കാർ പരിഗണിക്കണമെന്നാണ് ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് പി.ഗോപിനാഥും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചത്.
ആനയെഴുന്നള്ളിപ്പ് അനുമതിക്ക് ഉത്സവക്കമ്മിറ്റികൾ ജില്ലാതല സമിതികൾക്ക് അപേക്ഷ നൽകേണ്ടതുണ്ട്. എന്നാൽ അനുമതി ഉത്തരവിൽ പഴുതുകൾ ഉണ്ടാകുന്നു. ജില്ലാ കളക്ടർമാർ മാറുന്നതനുസരിച്ച് മാർഗനിർദ്ദേശങ്ങളിൽ മാറ്റങ്ങളുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ആന പരിപാലനച്ചട്ടങ്ങളിൽ എളുന്നള്ളിപ്പ് സമയം, ആനകൾക്ക് നൽകേണ്ട സൗകര്യങ്ങൾ തുടങ്ങി സമഗ്രമായ നിർദ്ദേശങ്ങളുണ്ട്. അതനുസരിച്ചുള്ള പ്രോട്ടോകോൾ ഉണ്ടെങ്കിൽ ജില്ലാതല സമിതികൾക്ക് സുഗമമായി തീരുമാനമെടുക്കാനാകും. എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട സുപ്രീംകോടതി, ഹൈക്കോടതി ഉത്തരവുകൾ ഉത്സവക്കമ്മിറ്റികൾക്ക് അയച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. വിഷയം അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
Source link