WORLD

നിജ്ജര്‍ വധത്തില്‍ ഇന്ത്യയുടെ പങ്കിന് തെളിവില്ലെന്ന് കനേഡിയന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട്


ഒട്ടാവ: ഖലിസ്താന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറുടെ വധത്തില്‍ ‘വിദേശരാജ്യ’ത്തെ ആധികാരികമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന തെളിവു ലഭിച്ചിട്ടില്ലെന്ന് കനേഡിയന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയിലും ജനാധിപത്യസ്ഥാപനങ്ങളിലും വിദേശരാജ്യങ്ങളുടെ ഇടപെടലുണ്ടായോ എന്നന്വേഷിക്കാനായി നിയമിച്ച കമ്മിഷന്റെ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. എന്നാല്‍, നിജ്ജറുടെ വധവുമായി ബന്ധപ്പെട്ട കാനഡയുടെ ആരോപണത്തെക്കുറിച്ച് ഇന്ത്യ തെറ്റായ വിവരങ്ങള്‍ പരത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്.2023 ജൂണില്‍ സറേയിലാണ് നിജ്ജര്‍ വധിക്കപ്പെട്ടത്. അതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നതിന് ‘വിശ്വസനീയമായ വിവര’മുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞിരുന്നു. 2023 സെപ്റ്റംബറില്‍ ട്രൂഡോ നടത്തിയ ഈ ആരോപണം ഇരുരാജ്യവും തമ്മിലുള്ള നയതന്ത്രബന്ധം വഷളാക്കി. ആരോപണം ഇന്ത്യ നിഷേധിച്ചു. നയതന്ത്രപ്രതിനിധികളെ ഇരുരാജ്യവും തിരിച്ചുവിളിച്ചു. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കാനഡ വീണ്ടും ഇന്ത്യക്കുനേരേ ആരോപണമുയര്‍ത്തി. ഇതേത്തുടര്‍ന്ന് അവിടത്തെ സ്ഥാനപതിയുള്‍പ്പെടെ ആറു നയതന്ത്രപ്രതിനിധികളെ ഇന്ത്യ തിരിച്ചുവിളിച്ചിരുന്നു.


Source link

Related Articles

Back to top button