INDIALATEST NEWS

ഗോഡ്സെയെ ആദരിച്ച് ഹിന്ദു മഹാസഭ


മീററ്റ് ∙ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയെ ഹിന്ദു മഹാസഭ ആദരിച്ചു. ഗോഡ്സെ അനശ്വരനാണെന്ന് പ്രഖ്യാപിച്ചുകൊണ്ടു നടന്ന യോഗത്തിൽ നേതാവായ പണ്ഡിറ്റ് അശോക് ശർമയുടെ നേതൃത്വത്തിൽ പൂജയും നടത്തി.ഗാന്ധിജിയുടെ ആത്മാവും ഗാന്ധിസവും ഇന്ത്യയുടെ മണ്ണിൽ നിന്ന് തുടച്ചുനീക്കുമെന്ന് യോഗം പ്രഖ്യാപിച്ചു. ഗാന്ധിജിയെ രാഷ്ട്രപിതാവാക്കിയ നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ഗാന്ധിജിയെ വെടിവച്ചുകൊന്ന ഗോഡ്സെയെ 1949ൽ തൂക്കിലേറ്റിയിരുന്നു.  ഗോഡ്സെയുടെ കുടുംബത്തെ ബഹുമാനിക്കാൻ പദ്ധതി തയാറാക്കുമെന്നും ഹിന്ദുമഹാസഭ പറഞ്ഞു. മധുരപലഹാര വിതരണവും നടന്നു.


Source link

Related Articles

Back to top button