INDIA

ചികിത്സ ഫലിക്കാതെ മരണം; ചോദ്യം ചെയ്ത യുവതിയെ കൊന്ന ഡോക്ടർ പിടിയിൽ

ചികിത്സ ഫലിക്കാതെ മരണം; ചോദ്യം ചെയ്ത യുവതിയെ കൊന്ന ഡോക്ടർ പിടിയിൽ | മനോരമ ഓൺലൈൻ ന്യൂസ് – Chennai doctor arrested for murder following patient death. The doctor’s unsuccessful treatment led to an argument, escalating to a physical altercation resulting in the death of the patient and her father | India News, Malayalam News | Manorama Online | Manorama News

ചികിത്സ ഫലിക്കാതെ മരണം; ചോദ്യം ചെയ്ത യുവതിയെ കൊന്ന ഡോക്ടർ പിടിയിൽ

മനോരമ ലേഖകൻ

Published: January 31 , 2025 03:51 AM IST

1 minute Read

ചെന്നൈയിൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സാമുവൽ ശങ്കർ,മകൾ വിന്ധ്യ.

ചെന്നൈ∙അച്ഛന്റെയും മകളുടെയും നാലു മാസം പഴക്കമുള്ള മൃതദേഹം ഫ്ലാറ്റിൽ കണ്ടെത്തിയ സംഭവത്തിൽ ഡോക്ടർ അറസ്റ്റിലായി. വെല്ലൂർ സ്വദേശിയായ സാമുവൽ ശങ്കർ (78), മകൾ വിന്ധ്യ (35) എന്നിവരാണു മരിച്ചത്. കാഞ്ചീപുരം സ്വദേശിയായ ഡോ.സാമുവൽ എബനേസറാണ് അറസ്റ്റിലായത്. 

വൃക്കരോഗിയായ പിതാവിന്റെ ചികിത്സയ്ക്കു വേണ്ടിയാണ് ഭർത്താവുമായി അകന്നു കഴിയുന്ന വിന്ധ്യ ചെന്നൈയിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഡോ.സാമുവലിന്റെ നിർദേശപ്രകാരമായിരുന്നു ഇത്. ചികിത്സ ഫലിക്കാതെ പിതാവ് മരിച്ചതോടെയുണ്ടായ തർക്കം കയ്യാങ്കളിയായതോടെ ഡോക്ടർ യുവതിയെ പിടിച്ചു തള്ളി. തലയിടിച്ചുവീണാണ് യുവതി മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾക്കു ചുറ്റും പെർഫ്യൂം ഒഴിച്ച് എസി ഓൺ ചെയ്ത ശേഷം ഡോക്ടർ കടന്നുകളഞ്ഞു. മാസങ്ങൾക്കു ശേഷം ദുർഗന്ധം പരന്നതോടെ പൊലീസെത്തിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 

English Summary:
Chennai Doctor Arrested: Chennai doctor arrested for murder following patient death. The doctor’s unsuccessful treatment led to an argument, escalating to a physical altercation resulting in the death of the patient and her father

7c0ge4s235nqik9ntq6j7ghb0m mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-health-doctor mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-lawndorder-arrest mo-crime-murder mo-news-common-chennainews


Source link

Related Articles

Back to top button