INDIA

ഗാന്ധിജി അനുസ്മരണ ചടങ്ങിൽ കയ്യടിച്ച് നിതീഷ്; വിവാദം

ഗാന്ധിജി അനുസ്മരണ ചടങ്ങിൽ കയ്യടിച്ച് നിതീഷ്; വിവാദം | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Mahatma Gandhi Death Anniversary | Nitish Kumar | controversy | applause | clapping – Mahatma Gandhi’s martyrdom day: Nitish’s applause at Gandhiji’s commemoration ceremony sparks controversy | India News, Malayalam News | Manorama Online | Manorama News

ഗാന്ധിജി അനുസ്മരണ ചടങ്ങിൽ കയ്യടിച്ച് നിതീഷ്; വിവാദം

മനോരമ ലേഖകൻ

Published: January 31 , 2025 03:51 AM IST

1 minute Read

നിതീഷ് കുമാർ

പട്ന ∙ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണ ചടങ്ങിൽ മുഖ്യമന്ത്രി നിതീഷ് കുമാർ കയ്യടിച്ചത് വിവാദമായി. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണു നിതീഷ് കുമാർ കയ്യടി തുടങ്ങിയത്.

അടുത്തു നിൽക്കുകയായിരുന്ന നിയമസഭാ സ്പീക്കർ നന്ദ കിഷോർ യാദവ് കയ്യടി നിർത്താൻ ആംഗ്യം കാണിച്ചപ്പോഴാണു നിതീഷിനു പരിസര ബോധമുണ്ടായത്. നിതീഷ് കുമാറിന്റെ കയ്യടി ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായതു ജനതാദളിനു (യു) നാണക്കേടായി. നിതീഷ് കുമാർ കുറച്ചു കാലം മുൻപു നിയമസഭയിൽ അശ്ലീല ആംഗ്യങ്ങളോടെ ഗർഭനിരോധന രീതികൾ വിവരിച്ചതു വൻവിവാദമായിരുന്നു.

English Summary:
Mahatma Gandhi’s martyrdom day: Nitish’s applause at Gandhiji’s commemoration ceremony sparks controversy

7g3olnf1un09jqqa1qj3v7gb6h mo-news-common-malayalamnews mo-politics-leaders-nitishkumar 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-common-mahatmagandhideathanniversary mo-news-national-states-bihar


Source link

Related Articles

Back to top button