KERALAM
ഒൻപതാം ക്ലാസുകാരി പ്രസവിച്ചു; ഗർഭം ധരിച്ചത് ബന്ധുവായ പതിനാലുകാരനിൽ നിന്നെന്ന് പെൺകുട്ടി

ഇടുക്കി: ഒൻപതാം ക്ലാസുകാരി പ്രസവിച്ചു. ബന്ധുവായ പതിനാലുകാരനിൽ നിന്നാണ് താൻ ഗർഭം ധരിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. വയറുവേദനയെത്തുടർന്ന് ഇന്ന് രാവിലെയാണ് പതിനാലുകാരിയെ ആശുപത്രിയിൽ പ്രവേശിച്ചത്. ഇടുക്കി ഹൈറേഞ്ചിലാണ് സംഭവം.
പെൺകുട്ടിയുടെ മാതാപിതാക്കൾ കുറച്ചുനാളുകളായി പിരിഞ്ഞുകഴിയുകയായിരുന്നു. പെൺകുട്ടി അച്ഛനൊപ്പമായിരുന്നു താമസം. സ്‌കൂൾ അവധിയായിരുന്ന സമയത്ത് അമ്മയുടെ വീട്ടിലേക്ക് പോയിരുന്നു. അമ്മയുടെ വീടിന് സമീപത്താണ് പതിനാലുകാരന്റെ വീട്. ആൺകുട്ടിക്കെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ജുവനൈൽ ഹോമിലേക്ക് മാറ്റുകയും ചെയ്യും.
Source link