BUSINESS
ഓംലറ്റിന് ‘പൊള്ളുന്ന’ വില; പുറമേ 18% ജിഎസ്ടിയും, വൈറലായി നക്ഷത്ര ഹോട്ടലിലെ വിലനിലവാരം

ഒരു സാദാ ഓംലറ്റിന് എന്തുവില വരും? ഹോട്ടലുകളിലും തട്ടുകടകളിലും ശരാശരി 30 രൂപ. എന്നാൽ ഒരു സ്റ്റാർ ഹോട്ടൽ ഓംലറ്റിന് ഈടാക്കിയ വിലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചൂടൻ ചർച്ച. ഓംലറ്റിന് വില 800 രൂപ. പുറമേ 18% ജിഎസ്ടിയും. ആകെ 944 രൂപ!ഓംലറ്റ് വാങ്ങിയ ബിൽ ഉൾപ്പെടെ കിരൺ രജ്പുത് എന്നയാൾ എക്സിൽ ഇട്ട പോസ്റ്റാണ് ചർച്ചയാകുന്നത്. 25 രൂപ ഈടാക്കേണ്ടയിടത്ത് 96.87% ലാഭമാർജിനോടെ 944 ഈടാക്കിയെന്നാണ് പോസ്റ്റ്. എന്തുകൊണ്ടാണ് ഓംലറ്റിന് നക്ഷത്ര ഹോട്ടലിൽ ഈ വിലയെന്നും അദ്ദേഹം ചോദിക്കുന്നു.
Source link