ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ ‘പ്രോഗ്രസ് റിപ്പോർട്ട്’ നാളെ; എന്താണ് സാമ്പത്തിക സർവേ? പ്രാധാന്യമെന്ത്?

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് (budget 2025), ധനമന്ത്രി നിർമല സീതാരാമൻ (Nirmala Sitharaman) ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. നിർമലയുടെ തുടർച്ചയായ 8-ാം ബജറ്റ് അവതരണമാണിത്. തുടർച്ചയായി ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന റെക്കോർഡ് കഴിഞ്ഞ ജൂലൈയിൽ നിർമല സ്വന്തമാക്കിയിരുന്നു.ബജറ്റ് അവതരണത്തിന് മുന്നോടിയായി, നാളെ സാമ്പത്തിക സർവേ-2025 (Economic Survey 2025) റിപ്പോർട്ട് കേന്ദ്ര സർക്കാർ പാർലമെന്റിൽ സമർപ്പിക്കും. കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്തനാഗേശ്വരന്റെ (V. Anantha Negeswaran) നേതൃത്വത്തിലാണ് സാമ്പത്തിക സർവേ റിപ്പോർട്ട് തയാറാക്കിയത്. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കഴിഞ്ഞ ഒരുവർഷക്കാലത്തെ പ്രകടനത്തിന്റെ അവലോകന റിപ്പോർട്ടാണിത്; ഒപ്പം കേന്ദ്രസർക്കാരിന്റെ മുന്നോട്ടുള്ള സാമ്പത്തിക നയങ്ങളുടെ ദിശാസൂചികയും.
Source link