നിങ്ങളുടെ ബിസിനസ് ആശയം മികച്ചതും സമൂഹത്തിൽ ഏവർക്കും ഉപകാരപ്രദമായ വിധം മാറ്റങ്ങൾ കൊണ്ടുവരുന്ന വിധത്തിൽ പുതുമയുള്ളതുമാണോ? ഭംഗിയായി ആ ആശയം അവതരിപ്പിക്കാൻ നിങ്ങൾക്ക് കഴിയുമോ? എങ്കിൽ, ആ ആശയം ബിസിനസ് സംരംഭമായി സാക്ഷാത്കരിക്കാൻ ഒരുകോടി രൂപ വരെ വിവിധ പദ്ധതികളിൽ നിന്ന് ഗ്രാന്റായി നേടാൻ അവസരമുണ്ടെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക പറഞ്ഞു. കൊച്ചിയിൽ ജെയിന്‍ സർവകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍, ‘സംരംഭകർക്ക് എങ്ങനെ ആഗോളതലത്തിൽ പ്രതിസന്ധികളെ നേരിടാം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരംഭങ്ങളുടെ തുടക്കത്തിന് പിന്തുണ കിട്ടാതിരുന്നത് പണ്ടാണ്. ഇന്ന്, നിങ്ങളുടെ ആശയം മികച്ചതെങ്കിൽ 3 ലക്ഷം രൂപ വരെ സ്റ്റാർട്ടപ്പ് മിഷന്റെ ഐഡിയ ഗ്രാന്റ് ലഭിക്കും. ആശയം വിദഗ്ധ കമ്മിറ്റിക്കു മുന്നിലെത്തിച്ചാൽ 5 ലക്ഷം വരെ ഗ്രാന്റ് നേടാം. കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്ന് ആ സംരംഭത്തിന്റെ വിവിധ ഘട്ടങ്ങളിലായി ഒരു കോടി രൂപ വരെ ലഭിക്കാനും അവസരമുണ്ട്. ശ്രദ്ധിക്കേണ്ട കാര്യം ഈ ഗ്രാന്റുകളൊന്നും തിരിച്ചടയ്ക്കേണ്ട എന്നതാണ്. സംരംഭ ആശയത്തെ കൃത്യമായി അവതരിപ്പിക്കുക എന്നതാണ് പ്രധാനം എന്ന് അദ്ദേഹം പറഞ്ഞു.
Source link
SUMMIT OF FUTURE നിങ്ങളുടെ ബിസിനസ് ആശയം മികച്ചതോ? നേടാം തിരിച്ചടയ്ക്കേണ്ടാത്ത ഒരു കോടി രൂപവരെ ഗ്രാന്റ്
