കൊച്ചി∙ വീണ്ടും റെക്കോർഡ് പുതുക്കി സംസ്ഥാനത്തെ സ്വർണവില. ഇന്നലെ ഗ്രാമിന് 85 രൂപ വർധിച്ച് 7595 രൂപയും പവന് 680 രൂപ വർധിച്ച് 60760 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന്റെ വില പവന് 50,000 രൂപ കടന്നു. ഇന്നലെ ഗ്രാമിന് 75 രൂപ ഉയർന്ന് 6275 രൂപയും പവന് 50200 രൂപയുമായി. കഴിഞ്ഞ വർഷം ഇതേദിവസം 18 കാരറ്റ് ഗ്രാമിന് 4780 രൂപയും പവന് 38240 രൂപയുമായിരുന്നു. ഒരു വർഷത്തിനിടെ 11960 രൂപയുടെ വിലവർധന. സംസ്ഥാനത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ ഡിമാൻഡുള്ളത് 18 കാരറ്റിലുള്ള ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങൾക്കാണ്. ഇവയ്ക്കും എച്ച്‌യുഐഡി ഹാൾമാർക്ക് രേഖപ്പെടുത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
Source link
ഡീപ്സീക്കും സ്വർണവില വർധനയും തമ്മിൽ എന്തു ബന്ധം? ഒരുവർഷത്തിനിടെ പവന് കൂടിയത് 14,500 രൂപയിലേറെ
